അമ്മയുടെ സാരഥി ഇനി മോഹന്‍ലാല്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരസ്യമായി പ്രതികരിച്ചവര്‍ക്കെതിരെ നടപടി
താരസംഘടനയായ അമ്മ അടിമുടി അഴിച്ചുപണിയുന്നതായി വിവരം. പുന:സംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോഹന്‍ലാലായിരിക്കും പുതിയ പ്രസിഡന്റ്.…
താരസംഘടനയായ അമ്മ അടിമുടി അഴിച്ചുപണിയുന്നതായി വിവരം. പുന:സംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോഹന്‍ലാലായിരിക്കും പുതിയ പ്രസിഡന്റ്.…
താരസംഘടനയായ അമ്മ അടിമുടി അഴിച്ചുപണിയുന്നതായി വിവരം. പുന:സംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോഹന്‍ലാലായിരിക്കും പുതിയ പ്രസിഡന്റ്. ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കനാണ് നിലവിലെ വൈസ് പ്രസിഡന്റായ ലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതെന്നാണ് ലഭ്യമായ വിവരം.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്‌ക്കെതിരേ പരസ്യമായി പ്രതികരിച്ച അഭിനേതാക്കളായ പൃഥ്വിരാജിനും രമ്യാ നമ്പീശനുമെതിരേ അച്ചടക്ക നടപടി കൈക്കൊള്ളാനും ധാരണയായതായാണ് അറിയുന്നത്. ഈ മാസം 24ന് കൊച്ചിയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ വച്ചാവും അച്ചടക്ക നടപടി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.
17 വര്‍ഷമായി അമ്മ പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റ് ഒഴിയുന്നതോടെ ഇതേ സ്ഥാനത്തേക്ക് ആരു വരുമെന്ന ചര്‍ച്ചകള്‍ കുറച്ചു ദിവസങ്ങളായി സജീവമായിരുന്നു. എല്ലാ തലമുറയിലുംപെട്ട താരങ്ങള്‍ക്കിടയിലുള്ള പൊതുസ്വീകാര്യതയാണ് മോഹന്‍ലാലിനെ ഈ സ്ഥാനത്തേക്ക് കൊണ്ടു വരാന്‍ ഇന്നസെന്റിനെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ ഓസ്‌ട്രേലിയയിലുള്ള മോഹന്‍ലാല്‍ ജനറല്‍ ബോഡി യോഗത്തിനു മുമ്പായി നാട്ടില്‍ തിരിച്ചെത്തും. നടിയെ ആക്രമിച്ച സംഭവത്തിനു ശേഷമുണ്ടായ ചില വഴിത്തിരിവുകളും സിനിമയിലെ വനിതാ സംഘടനയുടെ രൂപീകരണവും അമ്മ നേതൃമാറ്റത്തെ സ്വാധീനിക്കുമെന്ന് വ്യക്തം. ജനറല്‍ ബോഡി യോഗത്തില്‍ ഔദ്യോഗിക പാനലിന് എതിരായി ആരെങ്കിലും മത്സരിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.