‘എന്റെ മകൻ മരിച്ചിരുന്നെങ്കിൽ ഇവർ ഇങ്ങനെ കയറുമായിരുന്നോ ? ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ

‘എന്റെ മകൻ മരിച്ചിരുന്നെങ്കിൽ ഇവർ ഇങ്ങനെ കയറുമായിരുന്നോ ? ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ

February 14, 2022 0 By Editor

മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കയറിയ ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ റഷീദ. ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതൽ ആളുകൾ അത് അവസരമാക്കി എടുക്കുകയാണെന്ന് ഉമ്മ പറഞ്ഞു.

‘എന്റെ മകൻ മരിച്ചിരുന്നെങ്കിൽ ഇവർ ഇങ്ങനെ കയറുമായിരുന്നോ ? ഒരാൾ പോലും മലയിലേക്ക് കയറി നാട്ടുകാരെ ബുദ്ധിമുട്ടിക്കരുത്. ബാബുവിന് കേസിൽ ഇളവു നൽകിയത് അവസരമായി കാണരുത്’- ഉമ്മ റഷീദ പറഞ്ഞു.

ബാബു കയറിയ ചെറാട് കൂർമ്പാച്ചി മലയിൽ ഇന്നലെ വീണ്ടും ആളുകയറിയിരുന്നു. മലയ്ക്ക് മുകളിൽ നിന്ന് മൊബൈൽ ഫ്‌ലാഷുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. മലയിൽ ബാബു കുടുങ്ങിയതിനു പിന്നാലെ അനുമതിയില്ലാതെ മലയിൽ കയറരുത് എന്ന് വനംവകുപ്പ് ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെയായിരുന്നു മലയിലേക്കുള്ള പ്രവേശനം. മലയുടെ ഏറ്റവും മുകളിൽ നിന്നാണ് ഫ്‌ളാഷ് കണ്ടത്.

തുടർന്ന് വനം വകുപ്പും ഫയർ ഫേഴ്‌സും നടത്തിയ ശ്രമത്തിൽ മലയിൽ കയറിയ ആളെ കണ്ടെത്തി. രാധാകൃഷ്ണനെന്ന ആദിവാസി യുവാവാണ് മലയിൽ കയറിയത്. മലയുടെ പരിസരം ഈ യുവാവിന് കൃത്യമായി അറിയാമായിന്നെന്നാണ് പ്രദേശവാസികൾ വിലയിരുത്തുന്നത്.വനംവകുപ്പ് ഉദ്യോഗസ്ഥർ ഇയാളെ കണ്ടെത്തി ബേസ് ക്യാംപിൽ എത്തിച്ചിട്ടുണ്ട്.

കൂടുതൽ ജില്ലാ വാർത്തകൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യാവുന്നതാണ്

• തിരുവനന്തപുരം : https://chat.whatsapp.com/Fiy6HmK2PRHA6vYipImV3V

• കൊല്ലം : https://chat.whatsapp.com/G57Mx1Wd56m4YwZZsAoJD1

• പത്തനംതിട്ട : https://chat.whatsapp.com/GWae3oiq3ZH4pvtO8AYqYK

• ആലപ്പുഴ : https://chat.whatsapp.com/LaWhXufUaLxIV0rYfuyrVk

• കോട്ടയം : https://chat.whatsapp.com/Bg69Pmf2pFj3y4pFLHOkKn

• ഇടുക്കി : https://chat.whatsapp.com/KElpGN6IpGdBGptvRlpq9p

• എറണാകുളം : https://chat.whatsapp.com/C815I6Ip3wP9zZjZhdymX1

• തൃശ്ശൂര് : https://chat.whatsapp.com/F3TwUV5gbcKLaZ9keGIRU1

• പാലക്കാട് : https://chat.whatsapp.com/LAw5rrJmG1H3VaA8nZtNd8

• മലപ്പുറം : https://chat.whatsapp.com/IGUMB29EeC1AX4GlB7bvyZ

• വയനാട് ; https://chat.whatsapp.com/J9ceqYePTH25bO7pJQhOAb

• കോഴിക്കോട് : https://chat.whatsapp.com/DBKUTIfQYLgHif2ATg69DW

• കണ്ണൂര് : https://chat.whatsapp.com/FA2WmvcmoV3CgLAIzIj3gk

• കാസര്ഗോോഡ് : https://chat.whatsapp.com/EKWbE9YejQ6B2BzG90iKUl