
പുതിയ ബെന്‍സ് കാര്‍ സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
February 22, 2022പുതിയ ബെന്‍സ് കാര്‍ സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ ഇപ്പോഴുള്ള ഔദ്യോഗിക കാറില്‍ താന്‍ സംതൃപ്തനാണെന്നും ഏത് വാഹനം വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് യാത്ര ചെയ്യാന്‍ പുതിയ ബെന്‍സ് കാര്‍ വേണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്നായിരുന്നു വാര്‍ത്ത . രാജ്ഭവന്‍ രേഖാമൂലം സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടുവെന്നും ബെന്‍സ് കാറിന് വേണ്ടി 85 ലക്ഷം രൂപ അനുവദിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യമുന്നയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.