ജനങ്ങളെ കൊള്ളയടിക്കാനുള്ള കെ.എസ്.ഇ.ബി യുടെ നീക്കം തടയണം; ഹൈക്കോടതിയില്‍ ഹര്‍ജി
അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കി കെഎസ്ഇബി ജനങ്ങളെ പിഴിയുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുവാനുള്ള കെഎസ്ഇബിയുടെ ശുപാര്‍ശകള്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിക്കരുതെന്നും,…
അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കി കെഎസ്ഇബി ജനങ്ങളെ പിഴിയുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുവാനുള്ള കെഎസ്ഇബിയുടെ ശുപാര്‍ശകള്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിക്കരുതെന്നും,…
അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കി കെഎസ്ഇബി ജനങ്ങളെ പിഴിയുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുവാനുള്ള കെഎസ്ഇബിയുടെ ശുപാര്‍ശകള്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിക്കരുതെന്നും, വൈദ്യുതി വാങ്ങാതെ പണം നല്‍കിവരുന്ന സംസ്ഥാനത്തിനു പുറത്തുള്ള കമ്പനികളുമായുള്ള സര്‍വ്വ കരാറുകളും റദ്ദാക്കണമെന്നുമാണ് ആവശ്യം.
കളമശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം. പ്രദീപാണ് ഹര്‍ജി ഫയല്‍ ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹര്‍ജിക്കാരനു വേണ്ടി കോടതിയില്‍ ഹാജരായി.
എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാര്‍, ഇലക്ട്രിസിറ്റി ബോര്‍ഡ്, റെഗുലേറ്ററി കമ്മിഷന്‍, അംഗീകൃത ട്രേഡ് യൂണിയനുകള്‍ എന്നിവര്‍ക്ക് പ്രത്യേക ദൂതന്‍ മുഖേന നോട്ടിസ് അയക്കാന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി.പിചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
House for Rent or Sale > വീടും സ്ഥലവും വിൽക്കാനോ വാടകയ്ക്കോ ഉണ്ടോ ? എങ്കിൽ കേരളത്തിലെ പ്രമുഖ ഇൻഫോർമേഷൻ പോർട്ടലായ My Kerala യിൽ വെറും 100 രൂപയ്ക്കു നിങ്ങളുടെ പ്രോപ്പർട്ടി ലിസ്റ്റ് ചെയ്യാൻ അവസരം ( ആദ്യത്തെ 100 പേർക്ക് മാത്രം ) (conditions apply) https://mykerala.co.in/post-your-property
കെഎസ്ഇബി ജീവനക്കാര്‍ അവരുടെ സംഘടിത വിലപേശല്‍ ശേഷി വിവിധ രാഷ്ട്രീയകക്ഷികളുടെ സംരക്ഷണയില്‍ ഉപയോഗിച്ച്, ബോര്‍ഡിന് ഉണ്ടാക്കുന്ന ഭീമമായ അധിക സാമ്പത്തിക ബാധ്യത പൊതുജനം ഏറ്റെടുക്കേണ്ടിവരുന്നുവെന്നും എം. പ്രദീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു.