
രണ്ട് വര്‍ഷം കൗമാരക്കാരികളായ മക്കളെ പീഡിപ്പിച്ചു,ഫാഷന്‍ ഡിസൈനര്‍ അറസ്‌റ്റില്‍
April 11, 2018കൗമാരക്കാരികളായ രണ്ട് പെണ്‍മക്കളെ രണ്ട് വര്‍ഷം പീഡിപ്പിച്ച ഫാഷന്‍ ഡിസൈനറെ പൊലീസ് അറസ്‌റ്റ് ചെയ്തു.മുംബൈ വകോല സ്വദേശിയായ നാല്‍പത്തിരണ്ടുകാരനാണ് അറസ്‌റ്റിലായത്. പതിനേഴും 13ഉം വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. പതിനേഴുകാരി കഴിഞ്ഞയാഴ്ച അമ്മയോട് ഇതേക്കുറിച്ച് പറഞ്ഞപ്പോഴാണ് പീഡനവിവരം പുറത്ത് വന്നത്. തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.പതിനൊന്നാം ക്ളാസില്‍ പഠിക്കുന്ന തന്നെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി.