റഷ്യ-ഉക്രൈൻ വിഷയത്തിൽ ഇടപെട്ട് ഇന്ത്യ; പുടിനുമായി മോദി ചർച്ച നടത്തി" ഇന്ത്യക്കാരുടെ കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് റഷ്യ
ന്യൂഡൽഹി: റഷ്യ-ഉക്രൈൻ വിഷയത്തിൽ ഇടപെട്ട് ഇന്ത്യ. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. വിഷയം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി പറഞ്ഞു.…
ന്യൂഡൽഹി: റഷ്യ-ഉക്രൈൻ വിഷയത്തിൽ ഇടപെട്ട് ഇന്ത്യ. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. വിഷയം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി പറഞ്ഞു.…
ന്യൂഡൽഹി: റഷ്യ-ഉക്രൈൻ വിഷയത്തിൽ ഇടപെട്ട് ഇന്ത്യ. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. വിഷയം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി പറഞ്ഞു. ഉക്രൈനിലെ സാഹചര്യം മോദി പുടിനുമായി സംസാരിച്ചു. ഉടൻ വെടിനിർത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം.
യുക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ഇന്ത്യന്‍ പ്രധാനമന്ത്രി പുടിനുമായി പങ്കുവെച്ചു. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പ് പുടിന്‍ നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്. സത്യസന്ധവും ആത്മാര്‍ത്ഥവുമായ ഇടപെടലിലൂടെ വേണം പ്രശ്‌നം പരിഹരിക്കാനെന്നും മോദി ആവശ്യപ്പെട്ടു.
ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ അതിര്‍ത്തി രാജ്യങ്ങളുമായി സഹകരിച്ച് തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതിനായി ഉക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രത്യേക സംഘത്തെ അയച്ചു. ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലൊവാസ്‌ക്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രത്യേക സംഘത്തെ അയച്ചത്. അതിനിടെ യുക്രൈനിലെ ചെര്‍ണോബിലിലും റഷ്യന്‍ സേനയെത്തി. അവിടത്തെ ആണവ അവശിഷ്ട സമ്പരണ കേന്ദ്രം റഷ്യന്‍ സേന തകര്‍ത്തതായാണ് സൂചന