
കോട്ടയത്ത് സഹോദരനെ വെടിവെച്ച് കൊന്നു; അരുംകൊല സ്വത്ത് തർക്കത്തിന്റെ പേരിൽ
March 7, 2022കോട്ടയം: സ്വത്ത് തർക്കത്തിന്റെ പേരിൽ അരുംകൊല. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവെച്ചുകൊന്നു. കരിമ്പാനയിൽ രഞ്ജു കുര്യൻ ആണ് മരിച്ചത്. സഹോദരൻ ജോർജ് കുര്യൻ ആണ് വെടിവെച്ചത്. ഇവരുടെ മാതൃസഹോദരൻ മാത്യു സ്കറിയക്കും വെടിയേറ്റു. ഇദ്ദേഹം ചികിത്സയിലാണ്.
സ്വത്ത് തർക്കത്തിന്റെ പേരിലാണ് അരുംകൊലപാതകം. ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.