ഹോട്ടലിൽ മുറിയെടുത്തത് മുത്തശ്ശിയും കാമുകനും ചേർന്ന്; കാമുകിയുടെ പേരക്കുട്ടിയെ 27കാരൻ കൊലപ്പെടുത്തിയത് പിതാവല്ലെന്ന് തെളിയിക്കാൻ !  കലൂരിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഹോട്ടലിൽ മുറിയെടുത്തത് മുത്തശ്ശിയും കാമുകനും ചേർന്ന്; കാമുകിയുടെ പേരക്കുട്ടിയെ 27കാരൻ കൊലപ്പെടുത്തിയത് പിതാവല്ലെന്ന് തെളിയിക്കാൻ ! കലൂരിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

March 9, 2022 4 By Editor

കൊച്ചി : കൊച്ചിയിൽ ഒന്നര വയസുള്ള കുഞ്ഞിനെ മുത്തശ്ശിയുടെ കാമുകൻ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്റേയും ഡിക്‌സിയുടേയും മകൾ നോറ മരിയയാണ് കൊല്ലപ്പെട്ടത്. മുത്തശ്ശിയും കാമുകനും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ പള്ളുരുത്തി സ്വദേശിയുമായ ജോൺ ബിനോയ് ഡിക്രൂസ് (24) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിൽ മുത്തശ്ശിയായ സിക്‌സിക്കുള്ള പങ്ക് അന്വേഷിച്ചുവരികയാണ്.

മാർച്ച് അഞ്ച്, ശനിയാഴ്ച രാത്രിയാണ് സിക്‌സി, ബിനോയ് ഡിക്രൂസിനൊപ്പം കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. നാല് വയസുള്ള ആൺകുഞ്ഞും ഒന്നര വയസുള്ള പെൺകുഞ്ഞും ഇവർക്കൊപ്പമുണ്ടായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാം മുത്തശ്ശി അതിരാവിലെ പുറത്തേക്ക് പോകുകയും രാത്രിയോടെ മടങ്ങി വരികയുമാണ് ചെയ്തിരുന്നത്. ഈ സമയത്തെല്ലാം യുവാവായിരുന്നു കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നതെന്ന് ഹോട്ടലിലെ ജീവനക്കാർ പറയുന്നു. കുട്ടികളുടെ അമ്മ വിദേശത്തായിരുന്നതിനാൽ മുത്തശ്ശിയാണ് കുഞ്ഞുങ്ങളെ നോക്കിയിരുന്നത്.

തിങ്കളാഴ്ച രാത്രി കുട്ടികളും യുവാവും മാത്രമാണ് ഉണ്ടായിരുന്നത്. പുലർച്ചെ ഒരുമണിയോടെ ഈ സ്ത്രീ ഹോട്ടൽ മുറിയിൽ എത്തി. പിന്നാലെ ഒരു കുട്ടിയെ തോളിൽ ഇട്ടുകൊണ്ട് പരിഭ്രാന്തയായി ഹോട്ടൽ റിസപ്ഷനിൽ ചെന്ന് കുട്ടി ഛർദ്ദിച്ച് അവശനിലയിലായെന്നും അനക്കമില്ലെന്നും പറഞ്ഞു. നാല് വയസുള്ള ആൺകുഞ്ഞും ഈ സ്ത്രീയോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് രണ്ട് കുഞ്ഞുങ്ങളുമായി ഇവർ ആശുപത്രിയിലേക്ക് പോയി. അൽപ സമയത്തിനകം യുവാവും ഹോട്ടൽ റിസപ്ഷനിലേക്ക് എത്തുകയും തുടർന്ന് ആശുപത്രിയിലേക്ക് പോകുകയും ചെയ്തു.

കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. കുപ്പിപ്പാൽ കുടിച്ച് ഛർദ്ദിച്ച കുഞ്ഞ് അബോധാവസ്ഥയിലായി എന്നാണ് സിക്‌സി ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ഡോക്ടർമാർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി സിക്‌സിയുടെ മൊഴി രേഖപ്പെടുത്തുകയും കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പോസ്റ്റ് മോർട്ടത്തിൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു എന്ന് വ്യക്തമായി. തുടർന്ന് ഇവരെ പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയും യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

https://mykerala.co.in/Myk_listing/business-development-officer

കൊലപാതകം നടന്ന ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തർക്കങ്ങൾ ഹോട്ടൽ മുറിയിൽ നടന്നിരുന്നു. ജോൺ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നായിരുന്നു ആരോപണം. ഇതിൽ കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നത്. പ്രതി ഇതുസംബന്ധിച്ച് പൊലീസിന് മൊഴിനൽകി. ദമ്പതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തതെന്നാണ് ജീവനക്കാർ പറയുന്നത്. കാഴ്ചയിൽ പ്രായവ്യത്യാസം തോന്നിയിരുന്നെങ്കിലും കുട്ടികളും ഉണ്ടായിരുന്നതിനാൽ സംശയങ്ങളുണ്ടായില്ല.