കോവിഡ് പ്രതിസന്ധിയിൽ നിന്നു കരകറുന്ന വ്യാപാരമേഖലയെ ദേശീയപണിമുടക്കിൽ നിന്നു ഒഴിവാക്കണമെന്ന് വ്യാപാരികൾ
ദേശീയ പണിമുടക്കിൽ നിന്ന് വ്യാപാരികളെയും സംരംഭകരെയും ഒഴിവാക്കണമെന്ന് വ്യാപാരി സംഘടനകൾ ട്രേഡ് യൂണിയൻ നേതാക്കളോട് ആവശ്യപ്പെട്ടു.
കൊറോണമൂലം പ്രതിസന്ധി നേരിടുന്ന വിപണി സജീവമായി വരുമ്പോൾ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമരം കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കും.ഇത് വീണ്ടും ഈ മേഖല തകർച്ചയിലേക്ക് കൂപ്പുകുത്തുന്നതിന് കാരണമാകുമെന്ന് കേരള ടെക്‌സറ്റൈൽസ് ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ, ഫെഡറേഷൻ ഓഫ് ബിസിനസ് ഓർഗനൈസേഷൻസ് ഓഫ് കേരള എന്നി സംഘടനാ നേതാക്കളായ ടി.എസ് പട്ടാഭിരാമൻ, കെ.കൃഷ്ണൻ, ഹുമയൂൺ കളളിയത്ത് എന്നിവർ ആവശ്യപ്പെട്ടു.
പണിമുടക്കു ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുമ്പോൾ കേരളം മാത്രമാണ് നിശ്ചലമാവുക. ഇത് വ്യാവസായിക സൗഹൃദസംസ്ഥാനം എന്ന എന്ന ലക്ഷ്യത്തിലേക്കു നീങ്ങുന്ന കേരളത്തിന്റെ വിശ്വാസ്യതയെ സാരമായി ബാധിക്കുമെന്നും വ്യാപാരികൾ പറഞ്ഞു.