
ഉത്തർപ്രദേശിന്റെ അമരക്കാരനായി യോഗി ഇന്ന് ചുമതലയേൽക്കും; സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രിയും
March 25, 2022ഉത്തർപ്രദേശ് സർക്കാരിന്റെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാല് മണിയോടെയാണ് യോഗി സത്യപ്രതിജ്ഞ ചൊല്ലി ഒരിക്കൽ കൂടി ഉത്തർപ്രദേശിന്റെ അമരക്കാരനായി ചുമതലയേൽക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർ പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത് ലഖ്നൗവിലെ ഭാരതരത്‌ന അടൽ ബിഹാരി വാജ്‌പേയ് ഏകാന സ്റ്റേഡിയത്തിലാണ്. മുഖ്യമന്ത്രിയ്‌ക്ക് പുറമേ മന്ത്രിസഭയിലെ നാല് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
പ്രധാനമന്ത്രിയ്‌ക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരും സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷിയാകും. സംസ്ഥാന നേതാക്കളും പാർട്ടി പ്രവർത്തകരും ചടങ്ങിൽ പങ്കുകൊള്ളും. കൂടാതെഹ് ദി കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയും മറ്റ് അണിയറ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരാകും. ബോളിവുഡ് താരം കങ്കണയും ചടങ്ങിൽ പങ്കെടുക്കും.