തിരികെ സ്‌കൂളിലേയ്‌ക്ക്: ഒന്നാം ക്ലാസിലേക്ക് 4 ലക്ഷം കുട്ടികൾ; സ്കൂളുകളിൽ പ്രവേശനോത്സവം
കോവിഡിൽ താളം തെറ്റിയ 2 വർഷങ്ങൾക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു പതിവു ക്രമത്തിൽ തുറക്കുന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30നു കഴക്കൂട്ടം ഗവ. എച്ച്എസ്എസിൽ…
കോവിഡിൽ താളം തെറ്റിയ 2 വർഷങ്ങൾക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു പതിവു ക്രമത്തിൽ തുറക്കുന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30നു കഴക്കൂട്ടം ഗവ. എച്ച്എസ്എസിൽ…
കോവിഡിൽ താളം തെറ്റിയ 2 വർഷങ്ങൾക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു പതിവു ക്രമത്തിൽ തുറക്കുന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30നു കഴക്കൂട്ടം ഗവ. എച്ച്എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
42.9 ലക്ഷം വിദ്യാർത്ഥികളും 1.8 ലക്ഷം അദ്ധ്യാപകരും കാൽ ലക്ഷത്തോളം അനദ്ധ്യാപകരും ഇന്ന് മുതൽ വീണ്ടും സ്‌കൂളുകളിലേക്കെത്തും. ഒന്നാം ക്ലാസിൽ നാല് ലക്ഷത്തോളം വിദ്യാർത്ഥികൾ എത്തുമെന്നാണ് പ്രാഥമിക കണക്ക്. സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മാസ്‌ക് നിർബന്ധമാണ്. സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ഒന്നാം വാള്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും സ്‌കൂളുകളിൽ എത്തിച്ചിട്ടുണ്ടെന്ന് ഇന്നലെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.
സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചു വിശദമായ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾക്കായി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിനുള്ള ചർച്ചകൾ പൂർത്തിയാക്കി.യു.പി, എൽ.പി. അദ്ധ്യാപകരുടെ പരിശീലം പൂർത്തിയാക്കി. ഹൈസ്‌കൾ, ഹയർ സെക്കൻഡറി അദ്ധ്യാപകർക്കു സ്‌കൂൾ തുറന്ന ശേഷം പരിശീലനം നൽകും.