ഗോത്രവിഭാഗം വനിതാ നേതാവ് ദ്രൗപതി മുർമു എൻഡിഎ രാഷ്ട്രപതി സ്ഥാനാർഥി ; രാഷ്‌ട്രപതി സ്ഥാനാർത്ഥിയാകുന്ന ആദ്യ ഗോത്രവർഗ വനിത
എൻഡിഎ രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ദ്രൗപദി മുർമുവാണ് സ്ഥാനാർത്ഥി. ഒഡിഷയിൽ നിന്നുള്ള ആദിവാസി നേതാവാണ് ദ്രൗപദി…
എൻഡിഎ രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ദ്രൗപദി മുർമുവാണ് സ്ഥാനാർത്ഥി. ഒഡിഷയിൽ നിന്നുള്ള ആദിവാസി നേതാവാണ് ദ്രൗപദി…
എൻഡിഎ രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ദ്രൗപദി മുർമുവാണ് സ്ഥാനാർത്ഥി. ഒഡിഷയിൽ നിന്നുള്ള ആദിവാസി നേതാവാണ് ദ്രൗപദി മുർമു. 2000ൽ സംസ്ഥാന രൂപീകരണത്തിന് ശേഷം അഞ്ച് വർഷ കാലാവധി പൂർത്തിയാക്കുന്ന ഝാർഖണ്ഡിലെ ആദ്യ ഗവർണറായിരുന്നു ദ്രൗപദി മുർമു.
958 ജൂൺ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിൽ ജനനം. സന്താൾ വംശജയാണ് ദ്രൗപതി. ജാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണറാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവർണറായ ആദ്യ ഗോത്രവിഭാഗം വനിതയുമാണ്.
2000 മുതൽ 2004വരെ ഒഡിഷയിലെ റയ്‌റങ്ക്പൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. 2000 മാർച്ച് ആറു മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡിഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ - ഗതാഗത മന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് 6 മുതൽ 2004 മേയ് 16 വരെ ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായിരുന്നു. ഭർത്താവ് പരേതനായ ശ്യാം ചരൺ മുർമു.
പതിമൂന്ന് വര്‍ഷം ബിജെപിയുടെ മയൂര്‍ഭഞ്ച് ജില്ലാ ഘടകത്തിന്റെ അധ്യക്ഷയായിരുന്നു. പട്ടികവര്‍ഗ മോര്‍ച്ച ദേശീയ നിര്‍വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ചു. 2017 ലും എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപദി മുർമുവിനെ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു