
സംസ്കൃത സർവകലാശാലയിൽ റിസർച്ച് അസോസിയേറ്റ് ഒഴിവ്
July 16, 2022ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ യു. ജി. സി. –സ്ട്രൈഡ് പ്രൊജക്ടിൽ കരാറടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ സയൻസ്, ഭാഷാ വിഭാഗങ്ങൾ, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും പിഎച്ച്.ഡി. നേടിയവർക്ക് അപേക്ഷിക്കാം.
അക്കാദമിക് റൈറ്റിംഗ്, റിപ്പോർട്ടുകൾ തയ്യാറാക്കുക എന്നിവയിലുളള പരിചയവും പ്രാവീണ്യവും കമ്പ്യൂട്ടർ പരിചയം ഇംഗ്ലീഷിലും മലയാളത്തിലുമുളള ടൈപ്പിംഗ്, ഇംഗ്ലീഷിലും മലയാളത്തിലുമുളള പ്രഭാഷണങ്ങൾ പകർത്തിയെടുക്കുവാനുളള കഴിവ് എന്നിവയും അപേക്ഷകർക്കുണ്ടായിരിക്കണം. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം stride@ssus.ac.in. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9961352126.