
സബർബൻ റെയിൽപ്പാത: ഓഗസ്റ്റ് 15-ന് നിർമാണ പ്രവൃത്തികൾ ആരംഭിക്കും
July 22, 2022ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ഏറെ ആശ്വാസമാകുന്ന സബര്‍ബന്‍ റെയില്‍പദ്ധതിയുടെ നിര്‍മാണപ്രവൃത്തികള്‍ സ്വാതന്ത്ര്യദിനത്തില്‍ തുടങ്ങുമെന്ന് കര്‍ണാടക റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കമ്പനി (കെ-റൈഡ്) അറിയിച്ചു. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും ഇവ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും കെ-റൈഡ് അറിയിച്ചു.
ജൂണ്‍ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. 40 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം. നാലു കോറിഡോറുകള്‍ ഉള്‍പ്പെടുന്ന 148.17 കിലോമീറ്റര്‍ പാതയാണ് നിര്‍മിക്കുന്നത്. ഹെബ്ബാളില്‍ നിന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
നാല്‍പ്പതുവര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കുമൊടുവിലാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്. ബെംഗളൂരുവിനെ അയല്‍ ഗ്രാമങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിലവിലുള്ള ട്രാക്കുകള്‍ക്ക് സമാന്തരമായി ബ്രോഡ്‌ഗേജ് ട്രാക്കാണ് പാതക്കായി സ്ഥാപിക്കുന്നത്.പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ആധുനിക സബര്‍ബന്‍ റെയില്‍ സംവിധാനം വരുന്ന രാജ്യത്തെ ആദ്യ നഗരമായി ബെംഗളൂരു മാറും.
———————————————————————————–
പരസ്യങ്ങൾക്കും വാർത്തകൾക്കും ( For Advertisements & News )
Call: 9745150140, 9744712712
Email ( mktg) : eveningkerala@gmail.com
Email ( news) : eveningkeralanews@gmail.com