
ബംഗളൂരുവിലെ കണ്ണൂര്‍ സ്വദേശികളുടെ കട തകര്‍ത്തു
July 23, 2022ബംഗളൂരു: ചന്ദ്രലേഔട്ട് അരുന്ധതി നഗറില്‍ വിജി ബേക്കറി സാമൂഹിക ദ്രോഹികള്‍ അടിച്ചുതകര്‍ത്തതായി പൊലീസിൽ പരാതി നൽകി. കണ്ണൂര്‍ സ്വദേശികളായ വിജിത്തും നാസറും ചേര്‍ന്ന് നടത്തുന്ന കടയാണിത്.
കടം നല്‍കിയത് തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടതിന്‍റെ വൈരാഗ്യത്തിലാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് തമിഴ് യുവാവ് പ്രശ്നമുണ്ടാക്കിയതായി ചന്ദ്രലേഔട്ട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകരായ മൊയ്തു മാണിയൂരും റഫീഖ് ഗൗരിപാളയയും കട സന്ദര്‍ശിച്ചു.