ജില്ലാ അറിയിപ്പുകൾ |28-7-22 | Evening Kerala News District Announcements

28-07-2022 KOZHIKODE ഇൻസ്ട്രക്ടർ കല്ലാച്ചി ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഓഗസ്റ്റ് ഒന്നിന് രാവിലെ 10ന് കൂടിക്കാഴ്ച. 94954 06414. MALAPPURAM…

28-07-2022

KOZHIKODE

ഇൻസ്ട്രക്ടർ

കല്ലാച്ചി ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഓഗസ്റ്റ് ഒന്നിന് രാവിലെ 10ന് കൂടിക്കാഴ്ച. 94954 06414.

MALAPPURAM

ജൂനിയർ സോഫ്റ്റ് ബോൾ

മലപ്പുറം ജില്ലാ സബ് ജൂനിയർ സോഫ്റ്റ് ബോൾ ചാംപ്യൻഷിപ് 31ന് വണ്ടൂർ വിഎംസി മൈതാനിയിൽ നടത്തും. 2007 ജനുവരി ഒന്നിന് ശേഷം ജനിച്ചവരാണ് പങ്കെടുക്കേണ്ടത്. 29ന് മുൻപ് www.keralasoftball.com എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. 8606682457

ഒഴിവുകൾ

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യന്റെ ഒഴിവിലേക്ക് അഭിമുഖം 30 ന് 10 ന് നടത്തും. 04931 220351.

എടവണ്ണ സീതി ഹാജി സ്മാരക ഗവ: വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗത്തിൽ ഒഴിവുള്ള പിഡി ടീച്ചർ (യുപിഎസ് എ) തസ്തികയിലേക്ക് അഭിമുഖം 29ന് രാവിലെ 10ന്.

PALAKKAD

കംപ്യൂട്ടർ കോഴ്സ്

ഒറ്റപ്പാലം എസ്‌സി വിദ്യാർഥികൾക്കു റൂട്രോണിക്സ് നടത്തുന്ന പിഎസ്‌സി നിയമനങ്ങൾക്കു യോഗ്യമായ കംപ്യൂട്ടർ കോഴ്സുകൾ സൗജന്യമായി പഠിക്കുന്നതിന് അവസരം. 9447333372.

KANNUR

അപേക്ഷ ക്ഷണിച്ചു

ചീമേനി പള്ളിപ്പാറയിലെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ് സി കംപ്യൂട്ടർ സയൻസ്, ബികോം കോഴ്സുകളിൽ മെറിറ്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നാളെ. 96054 46129.

പന്ന്യന്നൂർ ഗവ. ഐടിഐ എൻസിവിടി കോഴ്‌സുകളായ ഇലക്ട്രീഷ്യൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ, ഡ്രാഫ്ട്‌സ്മാൻ സിവിൽ, വെൽഡർ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 30ന് വൈകിട്ട് 5നം സമർപ്പിക്കണം. 04902– 318650.

WAYANAD

കംപ്യൂട്ടർ പ്രോഗ്രാമർ

മാനന്തവാടി : പി.കെ. കാളൻ മെമ്മോറിയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കംപ്യൂട്ടർ പ്രോഗ്രാമർ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 5 ന് രാവിലെ 9.30 ന്. 8547005060.

———————————————————————————-

പരസ്യങ്ങൾക്കും വാർത്തകൾക്കും ( For Advertisements & News )
Call: 9745150140
Email ( mktg) : [email protected]
Email ( news) : [email protected]

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story