കോവിഡ്: 19,893 പ്രതിദിന കേസുകളും 53 മരണവും
ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് കേസുകളും മരണവും ഉയര്‍ന്നു. 19,893 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 53 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. സജീവ രോഗികളുടെ എണ്ണം…
ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് കേസുകളും മരണവും ഉയര്‍ന്നു. 19,893 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 53 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. സജീവ രോഗികളുടെ എണ്ണം…
ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് കേസുകളും മരണവും ഉയര്‍ന്നു. 19,893 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 53 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. സജീവ രോഗികളുടെ എണ്ണം 1,36,478 ആയി. ആകെ രോഗബാധിതരില്‍ 0.31% ആണിത്.
മരണസംഖ്യ 5,26,530 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്നലെ 20,419 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,34,24,029 ആയി. രോഗമുക്തി നിരക്ക് 98.50 ശതമാനത്തിലെത്തി.
രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റിനിരക്ക് 4.94 ശതമാനത്തിലും പ്രതിവാര നിരക്ക് 4.64 ശതമാനത്തിലുമെത്തി. ഇന്നലെ 4,03,006 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇതുവരെ 87.67കോടി ടെസ്റ്റുകളാണ് നടത്തിയത്. ഇതുവരെ 205.22 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.