
ജയനഗര്‍ തിരഞ്ഞെടുപ്പ്: ബിജെപിയെ കടത്തി വെട്ടിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറുന്നു
June 13, 2018ബംഗളുരു: കര്‍ണാടകയലി ജയനഗര്‍ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വിജയത്തിലേക്ക്. വോട്ടെണ്ണല്‍ ഒന്‍പത് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡി എണ്ണായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യവും ബിജെപിയും തമ്മിലാണ് പോരാട്ടം. ബിഎന്‍ പ്രഹ്ലാദ് ആണ് ബിജെപി സ്ഥാനാര്‍ത്ഥി.
മെയ് 12 നായിരുന്നു കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി ബിഎന്‍ വിജയകുമാര്‍ മരിച്ചതിനെ തുടര്‍ന്ന് ജയനഗറിലെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു. ജൂണ്‍ 11 നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്. 55 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ നടന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഉടലെടുത്ത കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യം ജയനഗറില്‍ ഒന്നിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നേരത്ത ആര്‍ആര്‍ നഗറിലെ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും വെവ്വേറെ മത്സരിക്കുകയായിരുന്നു. ഇത് സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്തിരുന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ ഒന്നിച്ച് നില്‍ക്കേണ്ടത് അനിവാര്യമെന്ന് വിലയിരുത്തിയും സഖ്യത്തിന്റെ സുഗമമായ മുന്നോട്ട് പോക്ക് സാധ്യമാക്കുന്നതിനും വേണ്ടിയാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ ജെഡിഎസ് തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് ജെഡിഎസ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചിരുന്നു.