
ഇന്ത്യന്‍ അധീന കശ്മീര്‍, ആസാദ് കശ്മീര്‍…” കശ്മീരിനെ തെറ്റായി വ്യാഖ്യാനിച്ച് ജലീലിന്റെ വിവാദ പോസ്റ്റ്
August 13, 2022 1 By Editorകൊച്ചി: മുന്‍മന്ത്രി കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീരെന്നും പാക് അധിനിവേശ കശ്മീരിനെ ‘ആസാദി കശ്മീരെ’ന്നും വിശേഷിപ്പിച്ചതു വന്‍വിവാദമായി. ജലീലിന്റെ പരാമര്‍ശം രാജ്യവിരുദ്ധമാണെന്നും യു.എ.പി.എ. ചുമത്താവുന്ന കുറ്റമാണെന്നും വ്യാപകവിമര്‍ശമുയര്‍ന്നു. ഉത്തരേന്ത്യന്‍ യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഫെയ്‌സ്ബുക്ക് കുറിപ്പിലാണു ജലീലിന്റെ വിവാദപരാമര്‍ശങ്ങള്‍.
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന വസ്തുതയ്ക്കു വിരുദ്ധമാണു നിയമസഭാംഗം കൂടിയായ ജലീലിന്റെ പരാമര്‍ശമെന്നും ഇത് സത്യപ്രതിജ്ഞാലംഘനമാണെന്നും വ്യാപക്രപതികരണമുണ്ടായി. ഇന്ത്യന്‍ അധീന കശ്മീരെന്നാണു ജലീലിന്റെ വിശേഷണം. പാകിസ്താന്‍ െകെയേറിയ ഭൂവിഭാഗത്തെ ”ആസാദ് കശ്മീര്‍” എന്ന് ഉദ്ധരണി ചിഹ്‌നമിട്ട് വിശേഷിപ്പിച്ചിരിക്കുന്നു. രാജ്യവിഭജനകാലത്തു കശ്മീരും രണ്ടായി പകുത്തെന്നും ഇരുകശ്മീരുകള്‍ക്കും ബ്രിട്ടീഷുകാര്‍ സ്വയംഭരണാവകാശം നല്‍കിയിരുന്നെന്നുമുള്ള പരാമര്‍ശം യാഥാര്‍ഥ്യത്തിനു നിരക്കാത്തതാണെന്നു ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാട്ടി.
ആസാദ് കശ്മീരെന്നതു പാകിസ്താന്റെ പ്രയോഗമാണ്. പാക് അധിനിവേശ കശ്മീരെന്നതാണ് ആ ഭൂവിഭാഗത്തെപ്പറ്റി ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഔദ്യോഗികനിലപാട്. ഇന്ത്യന്‍ അധീന കശ്മീരെന്ന ജലീലിന്റെ പരാമര്‍ശം രാജ്യവിരുദ്ധമാെണന്നും വിമര്‍ശനമുയര്‍ന്നു.
ജലീലിന്റെ കുറിപ്പിലെ വിവാദഭാഗം
പാകിസ്താനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീര്‍ എന്നറിയപ്പെട്ടു. പാകിസ്താന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറന്‍സിയും പട്ടാളസഹായവും മാത്രമാണു പാകിസ്താന്റെ നിയന്ത്രണത്തില്‍. സ്വന്തം െസെനികവ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉല്‍ ഹഖ് പാകിസ്താന്‍ പ്രസിഡന്റായ കാലത്ത് ഏകീകൃതെസെന്യം ആസാദ് കശ്മീരിന്റെ പൊതുെസെന്യമായി മാറി. പാകിസ്താന്‍ സര്‍ക്കാരിന് ഭരണപരമായി പാക്കധീന കശ്മീരില്‍ എടുത്തുപറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്നു ചുരുക്കം. ജമ്മുവും കാശ്മീര്‍ താഴ്‌വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല
He is a traitor, it has already been prooved