Begin typing your search above and press return to search.
ബൈക്കിന്റെ ടയറില്‍ നാടന്‍ ബോംബ് കെട്ടിവച്ച് അജ്ഞാതൻ; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൃശൂർ ചിറ്റണ്ടയില്‍ ബൈക്കിന്‍റെ ടയറില്‍ നാടന്‍ ബോംബ് കെട്ടിവച്ചു. ബൈക്ക് ഓടിക്കും മുൻപേ നാടന്‍ ബോംബ് കണ്ടതിനാല്‍ ദുരന്തം ഒഴിവായി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. തൃശൂര്‍ ചിറ്റണ്ട സ്വദേശി സുനിലിന്റെ ബൈക്കിന്റെ ടയറിലാണ് അജ്ഞാതൻ നാടൻ ബോംബ് കെട്ടിവച്ചത്.
സുനിൽ ബൈക്ക് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു. കൂലിപ്പണിക്കാരനായ ഇദ്ദേഹം രാവിലെ പണി സ്ഥലത്തേക്കു പോകാനായി ബൈക്കില്‍ കയറിയപ്പോൾ ടയറില്‍ എന്തോ തടയുന്നതായി സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാടന്‍ ബോംബ് കെട്ടിവച്ചിരിക്കുന്നതായി കണ്ടത്. ഇന്‍സുലേഷന്‍ ടേപ്പ് ഒട്ടിച്ചാണ് നാടന്‍ ബോംബ് കെട്ടിവച്ചിരുന്നത്. രാത്രി ആരോ വന്ന് ബോംബ് വച്ചതാകാമെന്നു സംശയിക്കുന്നു. പൊലീസ് എത്തിയാണ് ബോംബ് നീക്കിയത്.
ആരാണ് ഇതിനു പിന്നില്ലെന്ന് ഇനിയും വ്യക്തമല്ല. സമീപ കാലത്തൊന്നും ആരോടും വഴക്കുണ്ടായിട്ടില്ലെന്നു സുനിൽ പൊലീസിനോട് പറഞ്ഞു. സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. മൊബൈല്‍ ടവര്‍ ലൊക്കേഷനിലെ അന്നേ ദിവസത്തെ ആക്ടീവ് കോളുകളും സൈബർ സെൽ പരിശോധിക്കുന്നുണ്ട്. ചിറ്റണ്ടയില്‍ തന്നെ മറ്റൊരിടത്ത് ഓട്ടോറിക്ഷയുടെ ചില്ലും രാത്രി തകര്‍ത്തിട്ടുണ്ട്. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്.
Next Story