തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലിക്കാറ്റ്
തൃശൂര്‍: ജില്ലയില്‍ വീണ്ടും മിന്നല്‍ ചുഴലിക്കാറ്റ്. നന്തിപുരം, കല്ലൂര്‍ മേഖലയിലാണ് ഇന്നു രാവിലെ ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. മാഞ്ഞൂരില്‍ ഒരു വീടിന്റെ മേല്‍ക്കൂര പറന്നുപോയി. മുപ്ലിയം പാലത്തിന് സമീപം…
തൃശൂര്‍: ജില്ലയില്‍ വീണ്ടും മിന്നല്‍ ചുഴലിക്കാറ്റ്. നന്തിപുരം, കല്ലൂര്‍ മേഖലയിലാണ് ഇന്നു രാവിലെ ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. മാഞ്ഞൂരില്‍ ഒരു വീടിന്റെ മേല്‍ക്കൂര പറന്നുപോയി. മുപ്ലിയം പാലത്തിന് സമീപം…
തൃശൂര്‍: ജില്ലയില്‍ വീണ്ടും മിന്നല്‍ ചുഴലിക്കാറ്റ്. നന്തിപുരം, കല്ലൂര്‍ മേഖലയിലാണ് ഇന്നു രാവിലെ ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. മാഞ്ഞൂരില്‍ ഒരു വീടിന്റെ മേല്‍ക്കൂര പറന്നുപോയി. മുപ്ലിയം പാലത്തിന് സമീപം മൂന്ന വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. ആര്‍ക്കും പരിക്കില്ല.
കഴിഞ്ഞ ഏതാനും മാസങ്ങളായി തൃശൂര്‍ ജില്ലയുടെ പല ഭാഗത്തും മിന്നല്‍ ചുഴലിക്കാറ്റ് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം ഒല്ലുര്‍ ക്രിസ്റ്റഫര്‍ നഗറില്‍മിന്നല്‍ ചുഴലി ഉണ്ടായിരുന്നു. വീടിന്റെ മേല്‍ക്കൂര പറന്ന്തൊട്ടടുത്ത സ്‌കൂളിലേക്ക് വീണു. നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകള്‍ക്കും കേടുപാട് പറ്റിയിരുന്നു.
മുന്‍പ്, അന്നമനട പാലിശേരിയില്‍ മിന്നല്‍ ചുഴലിയില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു. വീടുകളുടെ മേല്‍ക്കൂര പറന്നുപോയി. കൃഷിനാശവും സംഭവിച്ചിരുന്നു. വൈദ്യുത പോസ്റ്റുകളും തകര്‍ന്നിരുന്നു.