‘അടിച്ചുകിറുങ്ങി’ കേരളം; ഉത്രാട ദിനത്തിൽ വിറ്റത് റെക്കോർഡ് മദ്യം

‘അടിച്ചുകിറുങ്ങി’ കേരളം; ഉത്രാട ദിനത്തിൽ വിറ്റത് റെക്കോർഡ് മദ്യം” കൂടുതല്‍ വില്‍പന കൊല്ലത്ത്

September 9, 2022 0 By Editor

തിരുവനന്തപുരം: ഉത്രാട ദിനത്തിൽ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന. 117 കോടി രൂപയുടെ മദ്യ വിൽപനയാണ് ബെവ്കോ ഔട്ട്‍ലെറ്റുകൾ വഴി നടന്നത്. കഴിഞ്ഞ വർഷം 85 കോടിയായിരുന്നു ഉത്രാട ദിനത്തിലെ വിൽപന. ബെവ്കോയുടെ സംസ്ഥാനത്തെ നാല് ഔട്ട്‍ലെറ്റുകളിലെ വിൽപന ഒരു കോടി കവിഞ്ഞു. കൊല്ലം ആശ്രാമത്തിലെ ബെവ്കോ ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചത്. ഇവിടെ 1.6 കോടിയുടെ വിൽപന.

ഇരിങ്ങാലക്കുട, ചേർത്തല കോർട്ട് ജങ്ഷൻ, പയ്യന്നൂർ, തിരുവനന്തപുരം പവർഹൗസ് റോഡ് എന്നിവിടങ്ങളിലെ ഔട്ട് ലെറ്റുകളിലും വൻ വിൽപന ഉണ്ടായിട്ടുണ്ട്.

ഈ വർഷം ഏഴ് ദിവസത്തെ വിൽപന 264 കോടിയാണ്. കഴിഞ്ഞ വർഷം ഇത് 529 കോടിയായിരുന്നു. വിവിധ നികുതി ഇനത്തിൽ 550 കോടി രൂപ സർക്കാറിന്‍റെ ഖജനാവിലെത്തും.