നിരക്ക് വർദ്ധന ആവശ്യപ്പെട്ട് മുംബൈയിൽ ടാക്സി, ഓട്ടോ ഡ്രൈവർമാർ വ്യാഴാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്
മുംബൈ: നിരക്ക് വർദ്ധന ആവശ്യപ്പെട്ട് മുംബൈയിലെ 48,000 ടാക്‌സി ഡ്രൈവർമാരും രണ്ട് ലക്ഷം ഓട്ടോറിക്ഷാ ഡ്രൈവർമാരും സെപ്റ്റംബർ 15 വ്യാഴാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഡ്രൈവേഴ്‌സ്…
മുംബൈ: നിരക്ക് വർദ്ധന ആവശ്യപ്പെട്ട് മുംബൈയിലെ 48,000 ടാക്‌സി ഡ്രൈവർമാരും രണ്ട് ലക്ഷം ഓട്ടോറിക്ഷാ ഡ്രൈവർമാരും സെപ്റ്റംബർ 15 വ്യാഴാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഡ്രൈവേഴ്‌സ്…
മുംബൈ: നിരക്ക് വർദ്ധന ആവശ്യപ്പെട്ട് മുംബൈയിലെ 48,000 ടാക്‌സി ഡ്രൈവർമാരും രണ്ട് ലക്ഷം ഓട്ടോറിക്ഷാ ഡ്രൈവർമാരും സെപ്റ്റംബർ 15 വ്യാഴാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഡ്രൈവേഴ്‌സ് യൂണിയൻ അറിയിച്ചു.
സംസ്ഥാന ഗതാഗത നിയന്ത്രണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടാക്‌സി, ഓട്ടോ ഡ്രൈവർമാർ അവർ അർഹിക്കുന്ന വർധനവ് നടപ്പിലാക്കുക ആണെങ്കിൽ സ്വീകരിക്കാൻ തയ്യാറാണെന്ന് മുംബൈ ടാക്‌സിമെൻസ് യൂണിയൻ ജനറൽ സെക്രട്ടറി എ എൽ ക്വാഡ്രോസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മിനിമം ടാക്‌സി നിരക്ക് നിലവിലുള്ള 25 രൂപയിൽ നിന്ന് 35 രൂപയായി വർധിപ്പിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. അതേസമയം, സംസ്ഥാന മന്ത്രി ഉദയ് സാമന്ത് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയനുമായി ചർച്ചക്ക് വിളിച്ചതായും ക്വാഡ്രോസ് പറഞ്ഞു.
സിഎൻജി വിലയിൽ 25 ശതമാനം വർധനവ് വരുത്തിയതിനെ തുടർന്നാണ് ടാക്‌സി, ഓട്ടോ ഡ്രൈവർമാർക്ക് വൻ നഷ്ടം നേരിട്ടതിനെ തുടർന്നാണ് യൂണിയൻ വർധന ആവശ്യപ്പെട്ടത്. ഏറ്റവും കുറഞ്ഞ ടാക്സി നിരക്ക് 2021 മാർച്ചിൽ 25 രൂപയായി പരിഷ്കരിച്ചിരുന്നു