സോണിയ ഗാന്ധിയുടെ ഗ്രീൻ സിഗ്നൽ;കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂർ
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂർ. അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചെത്തിയതിന് സോണിയ ഗാന്ധിയുടെ അനുമതി ലഭിച്ചതോടെയാണ് മത്സരിക്കാൻ തയാറെടുക്കുന്നത്. എന്നാൽ…
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂർ. അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചെത്തിയതിന് സോണിയ ഗാന്ധിയുടെ അനുമതി ലഭിച്ചതോടെയാണ് മത്സരിക്കാൻ തയാറെടുക്കുന്നത്. എന്നാൽ…
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂർ. അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചെത്തിയതിന് സോണിയ ഗാന്ധിയുടെ അനുമതി ലഭിച്ചതോടെയാണ് മത്സരിക്കാൻ തയാറെടുക്കുന്നത്.
എന്നാൽ രാഹുൽ ഗാന്ധി മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടെങ്കിലും രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ മത്സര രംഗത്തുനിന്നും പിൻമാറുമെന്നും തരൂർ അറിയിച്ചു. ജി 23 സംഘത്തിൻ്റെ സ്ഥാനാർഥിയായി ഒതുങ്ങാതെ ഗ്രൂപ്പിനതീതമായ പൊതുസ്വീകാര്യതയ്ക്കുള്ള സാധ്യത തരൂർ തേടിയിരുന്നു. ഇതിന്റെ ഭാഗമായി പാർട്ടിയിലെ മുതിർന്ന നേതാക്കളെ അദ്ദേഹം സന്ദർശിച്ചു.സോണിയയും തരൂരും ഇന്നു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം.
അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിനോടാണു ഗാന്ധി കുടുംബത്തിനു താൽപര്യമെന്നു പാർട്ടി വൃത്തങ്ങൾ എന്നാൽ ഗെലോട്ട് നിർദേശിക്കുന്ന ആളെ രാജസ്ഥാൻ മുഖ്യമന്ത്രി ആക്കണമെന്നുള്ള നിബന്ധനയോട് ഗാന്ധി കുടുംബത്തിന് യോജിപ്പില്ല.
സെപ്റ്റംബർ 22നാണ് തിരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം പുറത്തിറങ്ങുക. 24 മുതൽ 30 വരെ നാമനിർദേശ പത്രികാ സമർപ്പണവും. പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ടുമാണ്. ഒന്നിലേറെ സ്ഥാനാർഥികളുണ്ടെങ്കിൽ ഒക്ടോബർ 17നു തിരഞ്ഞെടുപ്പു നടക്കും.