മുൻ ഉത്തരവ് ലംഘിച്ച് മിന്നൽ ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിനെതിരെ കേസെടുത്ത് ഹൈക്കോടതി

ഹൈക്കോടതിയുടെ മുൻ ഉത്തരവു ലംഘിച്ച് മിന്നൽ ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുന്നതായി ഹൈക്കോടതി. അക്രമവും നാശനഷ്ടങ്ങളും ഉണ്ടാകാതിരിക്കാൻ പൊലീസ് നടപടിയെടുക്കണം. 7 ദിവസത്തെ മുൻകൂർ നോട്ടിസ് നൽകണമെന്നുള്ള മുൻ ഉത്തരവു പാലിക്കാതെയുള്ള ഹർത്താൽ നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ‌‌

ഹർത്താൽ അനുകൂലികൾ അക്രമത്തിനു മുതിരുന്നുണ്ടോ എന്നു പൊലീസ് നിരീക്ഷിക്കുകയും അത്തരം സംഭവങ്ങളുടെയും നാശനഷ്ടങ്ങളുടയും വിവരം ഉൾപ്പെടുത്തി റിപ്പോർട്ട് നൽകുകയും ചെയ്യണമെന്നു കോടതി നിർദേശിച്ചു. കേരളത്തിൽ നടക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യങ്ങളാണ്. ഹർത്താൽ കോടതി നിരോധിച്ചതാണ്, എന്നിട്ടും നടത്തിയെന്നും കോടതി അറിയിച്ചു.
Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story