ടി എസ് കല്യാണരാമന്  ‘ അന്‍മോല്‍ രത്‌ന ‘പുരസ്‌കാരം

ടി എസ് കല്യാണരാമന് ‘ അന്‍മോല്‍ രത്‌ന ‘പുരസ്‌കാരം

September 30, 2022 0 By Editor

കല്യാണ്‍ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി എസ് കല്യാണരാമന്  മുംബൈയില്‍ നടന്ന ഓള്‍ ഇന്ത്യ ജെംസ് ആന്‍ഡ്ജ്വല്ലറി കൗണ്‍സില്‍ 2022 ലെ നാഷണല്‍ ജ്വല്ലറി അവാര്‍ഡ് ചടങ്ങില്‍ വച്ച്   ‘ അന്‍മോല്‍ രത്‌ന ‘പുരസ്‌കാരം നല്‍കിയാദരിച്ചു. തന്റെ അനുപമമായ സംരംഭകത്വശേഷികൊണ്ടും, മുന്നില്‍ നിന്ന് നയിക്കാനുള്ള കരുത്തുകൊണ്ടും കല്യാണ്‍ ജ്വല്ലേഴ്‌സിനെ ഉയരങ്ങളിലെത്തിക്കുകയും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ജ്വല്ലറി ബ്രാന്‍ഡുകളിലൊന്നാക്കിമാറ്റിയതിനുമാണ് അദ്ദേഹത്തെ ഈ പുരസ്‌കാരം നല്‍കി ആദരിച്ചത്.

ജിജെസി ചെയര്‍മാന്‍ ആശിഷ് പെത്തെ ജിജെസി വൈസ് ചെയര്‍മാന്‍ സായം മെഹ്റ, ജി ജെ സി കണ്‍വീനര്‍ നിതിന്‍ ഖണ്ഡേല്‍വാള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ടി എസ് കല്യാണരാമന് വേണ്ടി കല്യാണ്‍ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ജി ജെ സി യുടെ ദേശീയ ജ്വല്ലറി അവാര്‍ഡിന്റെ പതിനൊന്നാമത് എഡിഷനില്‍ അശോക് മിനാവാല, ഹരേഷ് സോണി, ശ്രീധര്‍ ഗുര്‍റാം, നിലേഷ് ശോഭവത്, സുനില്‍ പൊട്ടദാര്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം നടി ചിത്രാംഗദ സിങ്ങാണ് ആദരം നല്‍കിയത്.

തന്റെ പിതാവിന് വേണ്ടി ഈ ഉന്നതമായ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ താന്‍ അതീവ സന്തോഷവാനാണെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് എക്‌സിക്കുട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍ പറഞ്ഞു. ‘ഈ പുരസ്‌കാരം താന്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് കുടുംബത്തിന് സമര്‍പ്പിക്കുകയാണ്. കല്യാണ്‍ ജ്വല്ലേഴ്‌സിനെ സമാനതകളില്ലാത്ത ഒരു ജ്വല്ലറി ബ്രാന്‍ഡായി പടുത്തുയര്‍ത്തിയതിലും വിജയം നേടിയെടുത്തതിലും കല്യാണ്‍ കുടുംബത്തിലെ ഓരോരുത്തരുടെയും ആത്മസമര്‍പ്പണം നിര്‍ണ്ണായക പങ്കുവഹിച്ചു. ഒരു പ്രാദേശിക ജ്വല്ലറി സ്ഥാപനം എന്ന നിലയില്‍ നിന്ന് ആഗോള പ്രശസ്തിയുള്ള ജ്വല്ലറി ബ്രാന്‍ഡ് എന്ന നിലയിലേക്കുള്ള കല്യാണിന്റെ പരിണാമം മൂല്യങ്ങളുടെയും വിശ്വാസത്തിന്റെയും അടിത്തറയില്‍ ഉറച്ചു നിന്നായിരുന്നു. ഈ വിശ്വാസങ്ങള്‍ എന്നും ഞങ്ങളുടെ ഉപഭോക്താക്കളില്‍ പ്രതിഫലിച്ചിരുന്നു.ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ കല്യണ്‍ ജ്വല്ലേഴ്‌സിന്റെ ആശയവിനിമയം എപ്പോഴും ഓരോ പ്രദേശത്തെയും ഉപഭോക്താവിനെ കേന്ദ്രീകരിച്ചായിരുന്നു. പ്രാദേശിക സംസ്‌കാരത്തിനനുസരിച്ചുള്ള അഭിരുചികളും തിരഞ്ഞെടുപ്പുകളുമെന്ന സമീപനമാണ് നമ്മുടെ രാജ്യത്തേതെന്ന് പോലെ വിദേശ വിപണികളിലും വിജയിക്കാനുള്ള ശക്തി ഞങ്ങള്‍ക്ക് നല്‍കിയതെ’ന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും ഒരു പോലെ സാന്നിധ്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ഗ്രൂപ്പാണ്. സുതാര്യത, വിലനിര്‍ണ്ണയം, നൂതനത്വം എന്നിവയില്‍ വളരെ ഉയര്‍ന്ന നിലവാരമാണ് കല്യാണ്‍ കാത്തുസൂക്ഷിക്കുന്നത്. ഉപഭോക്താക്കളുടെ വ്യതിരിക്തമായ ആവശ്യങ്ങള്‍ നിറവേറ്റുന്ന സ്വര്‍ണ്ണം, വജ്രം, വിലയേറിയ കല്ലുകള്‍ എന്നിവയില്‍ പരമ്പരാഗതവും സമകാലികവുമായ ജ്വല്ലറി ഡിസൈനുകളുടെ ഒരു നിര കല്യാണ്‍ ഒരുക്കിയിരിക്കുന്നു. കല്യാണ്‍ ജൂവലേഴ്സിന് ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും 162 ഷോറൂമുകള്‍ ഉണ്ട്