രാജ്യത്ത് 5ജി സേവനം ഇന്ന് മുതല്‍: പ്രധാനമന്ത്രി ഇന്ന് തുടക്കമിടും

ന്യൂഡൽഹി: രാജ്യത്ത് ഔദ്യോഗികമായി 5ജി സേവനങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടനവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങൾക്കു തുടക്കമിടും.ചടങ്ങിൽ റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി, എയർടെൽ മേധാവി സുനിൽ മിത്തൽ, വോഡഫോൺ–ഐഡിയ (വിഐ)യുടെ കുമാർ മംഗളം ബിർള എന്നിവർ പങ്കെടുക്കുന്നുണ്ട്.

കേരളത്തിൽ ഉൾപ്പെടെ 5 ജി അടുത്ത വർഷം ലഭ്യമാക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. സേവനങ്ങൾ മൽലരാധിഷ്‌ഠിതമാകുന്നത് ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നും ഭൂരിഭാഗവും തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. അനുകൂല അന്തരീക്ഷം മുതലെടുക്കാൻ കേരളത്തിലെ സാഹചര്യങ്ങളിൽ മാറ്റം വേണമെന്നും മന്ത്രി പറഞ്ഞു. ദീപാവലിക്ക് (ഒക്ടോബർ അവസാനത്തോടെ) ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങളിൽ 5ജി എത്തുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു. എയർടെല്ലും ഉടൻ 5ജി തുടങ്ങാനുള്ള ഒരുക്കത്തിലാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story