കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തോല്‍വി; 5-2ന് എടികെ മോഹന്‍ ബഗാന് ജയം

കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തോല്‍വി; 5-2ന് എടികെ മോഹന്‍ ബഗാന് ജയം

October 16, 2022 0 By Editor

എടികെ മോഹന്‍ബഗാനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് കനത്ത പരാജയം. 5-2നാണ് എടികെ മോഹന്‍ ബഗാന്‍ ജയിച്ചത്. ആറാ മിനിറ്റില്‍ ഇവാന്‍ കലുഷ്‌നി നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും, എടികെ തിരിച്ചടിക്കുകയായിരുന്നു.

ഹാട്രിക് നേടിയ ദിമിത്രി പെട്രറ്റോസാണ് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. 26, 62 മിനിറ്റുകളിലും, രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിലുമാണ് ദിമിത്രി ഗോളുകള്‍ നേടിയത്.

38-ാം മിനിറ്റില്‍ ജോണി കൗക്കോയും, 88-ാം മിനിറ്റില്‍ ലെനി റോഡ്രിഗസും എടികെയ്ക്കായി ഗോളുകള്‍ നേടി. മലയാളിതാരം രാഹുല്‍ കെപിയാണ് മഞ്ഞപ്പടയ്ക്കായി രണ്ടാം ഗോള്‍ നേടിയത്. 81-ാം മിനിറ്റിലാണ് രാഹുല്‍ ഗോള്‍ കണ്ടെത്തിയത്.