ഇനി ശരണം വിളിയുടെ നാളുകള്‍; ശബരിമല നട തുറന്നു

പമ്പ: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്നു വിളക്ക് തെളിയിച്ചു. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ മേല്‍ശാന്തി അഗ്‌നി പകര്‍ന്നതോടെയാണ് മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായത്.

മഹാമാരിക്ക് ശേഷം നിയന്ത്രണങ്ങളെ മാറ്റി നിർത്തിയുള്ള ആദ്യ തീർത്ഥാടന കാലമായതിനാൽ ആദ്യം ദിനം തന്നെ ദർശനം നടത്താൻ എത്തിയിരിക്കുന്നത് പതിനായിരക്കണക്കിന് ഭക്തരാണ്. കാനനപാതയിലും നടപ്പന്തലിലുമൊക്കെ ഉച്ചമുതൽ ക്യൂ രൂപപെട്ടിരുന്നു. നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തിമാർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി. ഇതിന് ശേഷമാണ് ഭക്തർ സന്നിധാനത്തേക്ക് പ്രവേശിക്കുന്നത്.
കഴിഞ്ഞ രണ്ട് തീർത്ഥാടന കാലങ്ങളിലും കൊറോണ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇത്തവണ നിയന്ത്രണങ്ങളില്ലാതെയാണ് തീർത്ഥാടന കാലം ആരംഭിക്കുന്നതെങ്കിലും വെർച്വൽ ക്യൂ ബുക്കിംഗ് ചെയ്യണമെന്നത് നിർബന്ധമാണ്. ആദ്യദിവസം തന്നെ ഏകദേശം 60,000ത്തോളം പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. അവധി ദിവസങ്ങളിൽ 80,000ത്തിൽ അധികം ഭക്തർ ബുക്ക് ചെയ്തിട്ടുണ്ട്.
Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story