‘സ്ത്രീകൾ വസ്ത്രമില്ലാതെയും സുന്ദരികളാണ് : ബാബ രാംദേവിൻ്റെ വിവാദ പരാമർശത്തിനെതിരെ വനിതാ കമ്മീഷൻ്റെ നോട്ടീസ്

‘സ്ത്രീകൾ വസ്ത്രമില്ലാതെയും സുന്ദരികളാണ് : ബാബ രാംദേവിൻ്റെ വിവാദ പരാമർശത്തിനെതിരെ വനിതാ കമ്മീഷൻ്റെ നോട്ടീസ്

November 26, 2022 Off By admin

മുംബൈ: ‘സ്ത്രീകൾ വസ്ത്രമില്ലാതെയും സുന്ദരികളാണെന്ന ബാബ രാംദേവിൻ്റെ വിവാദ പരാമർശത്തിനെതിരെ വനിതാ കമ്മീഷൻ്റെ നോട്ടീസ്. കഴിഞ്ഞ ദിവസം യോഗാ ഗുരു രാംദേവ് ബാബയുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശം പല കോണുകളിൽ നിന്നും വിമർശനത്തിന് ഇട വരുത്തിയിരുന്നു. വിവാദ പ്രസ്താവന ഗൗരവമായി എടുക്കുന്നു വെന്നും മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നും  ആവശ്യപ്പെട്ട് മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ രൂപാലി ചക്കങ്കർ ഇന്ന് നോട്ടീസ് അയച്ചു.

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ ഭാര്യ അമൃത ഫഡ്‌നാവിസ്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെ എന്നിവരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച താനെയിൽ നടന്ന ചടങ്ങിലാണ് രാംദേവ് ബാബ വിവാദ പ്രസ്താവന നടത്തിയത്. ”സ്ത്രീകൾ സാരിയിൽ സുന്ദരിയായി കാണപ്പെടുന്നു, സ്ത്രീകൾ സൽവാർ സ്യൂട്ടുകൾ ഇട്ടാലും സുന്ദരികളാണ്, എന്റെ കണ്ണിൽ, അവർ ഒന്നും ധരിച്ചില്ലെങ്കിലും അവർ സുന്ദരികളായി കാണപ്പെടുന്നു.”

സ്ത്രീകളുടെ  അന്തസ്സിനു കോട്ടംതട്ടുന്ന തരത്തിൽ അപമര്യാദയായി പെരുമാറിയ താങ്കളുടെ പരാമർശത്തിനെതിരെ കമ്മിഷന് പരാതി ലഭിച്ചിട്ടുണ്ട്. കമ്മീഷൻ ഓഫീസിൽ പരാതി ലഭിച്ചിട്ടുണ്ട്. അതിനാൽ 1993ലെ മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ സെക്ഷൻ 12 (2), 12 (3) പ്രകാരം ബാബ രാംദേവിന്റെ മൊഴിയുടെ വ്യക്തത മൂന്ന് ദിവസത്തിനകം കമ്മീഷൻ ഓഫീസിൽ സമർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശിക്കുന്നു,” ശ്രീമതി ചക്കങ്കർ  യോഗ ഗുരുവിന് അയച്ച മെയിലിൽ പറഞ്ഞു.