
അഞ്ഞുറോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഭക്ഷ്യവിഷബാധ: മൂന്ന് കുട്ടികള്‍ മരിച്ചു
June 19, 2018റായ്ഗഢ്: മഹാരാഷ്ട്രയില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു കുട്ടികള്‍ മരിച്ചു. റായ്ഗഢ് ജില്ലയിലെ കലാപ്പൂരിലെ മഹദ് പ്രദേശത്ത് ഒരു ഗൃഹപ്രവേശ ചടങ്ങിനെത്തിയവര്‍ക്കാണ് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് വിഷബാധയേറ്റത്. കല്യാണി ഷിന്‍ഗുഡേ(7), റിഷികേശ് ഷിന്‍ഡേ(12), പ്രഗാതി ഷിന്‍ഡേ(13) എന്നിവരാണ് മരിച്ചത്. 250 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള ചിലരുടെ നില ഗുരുതരമാണ്.
അഞ്ഞുറോളം പേര്‍ പങ്കെടുത്ത വിരുന്നില്‍ കുട്ടികള്‍ക്കാണ് ആദ്യം തലകറക്കം, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയത്. പിന്നീട് മുതിര്‍ന്നവര്‍ക്കും പ്രശ്‌നങ്ങള്‍ കണ്ടതോടെ ഭക്ഷ്യ വിഷബാധയാണെന്ന് മനസിലാക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കീടനാശിനിയാണ് വിഷബാധയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.