
മോശമായ വസ്ത്രം ധരിച്ച യുവതിയെ സര്‍ക്കസില്‍ നിന്ന് പുറത്താക്കി
June 20, 2018റിയാദ്; ശരീരത്തോട് ഒട്ടിക്കിടക്കുന്ന വസ്ത്രം ധരിച്ച യുവതിയെ സര്‍ക്കസില്‍ ഉള്‍പ്പെടുത്തിയതിന് സൗദിയിലെ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റിയുടെ മേധാവിയെ പുറത്താക്കി. സര്‍ക്കസിനെതിരേ യാഥാസ്ഥിതിക വിഭാഗം രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി എടുത്തിരിക്കുന്നത്. സൗദി ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റിയുടെ ചെയര്‍മാനായിരുന്ന അഹ്മദ് അല്‍ ഖാദിബിനാണ് സ്ഥാനം നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം റിയാദില്‍ നടന്ന സര്‍ക്കസ് പ്രകടനമാണ് വസ്ത്രത്തിന്റെ പേരില്‍ വിവാദത്തിലായത്. മോശമായ വസ്ത്രം ധരിച്ച യുവതിയെ സര്‍ക്കസില്‍ കൊണ്ടുവന്നു എന്നാരോപിച്ചായിരുന്നു വിവാദമുണ്ടായത്. ഇറുകിയ പിങ്ക് വസ്ത്രം ധരിച്ച യുവതി സര്‍ക്കസ് അവതരിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിവാദം ചൂടുപിടിച്ചത്.
ഡ്രൈവിങ് ചെയ്യാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കിയും, പൊതു പരിപാടികളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയും സിനിമയെ സൗദിയിലേക്ക് തിരിച്ചു കൊണ്ടുവന്നും സൗദിയില്‍ വലിയ മാറ്റങ്ങള്‍ കിരീടവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്‍ തുടക്കമിടുന്നതിന് ഇടയിലാണ് ഈ നടപടി പുറത്ത് വന്നിരിക്കുന്നത്. രാജ്യത്തെ സാംസ്‌കാരിക വിനോദ ഹബ്ബാക്കി മാറ്റാന്‍ ഖാതിബ് ശതകോടിയുടെ പദ്ധതികളാണ് ആവിഷ്‌കരിച്ചിരുന്നത്.