
ക്ലിഫ് ഹൗസില്‍ പോലീസുകാരന്റെ തോക്കില്‍ നിന്ന് വെടിപൊട്ടി; ഗുരുതര സുരക്ഷാ വീഴ്ച? അന്വേഷണം
December 6, 2022തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെടിയുതിര്‍ന്നു. സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരന്റെ തോക്കില്‍ നിന്ന് ആണ് അബദ്ധത്തില്‍ വെടിയുതിര്‍ന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം.
ഈ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിന്ന് നിയമസഭയിലേക്ക് പുറപ്പെട്ടിണ്ടേ ഉണ്ടായിരുന്നുള്ളൂ. ഗാര്‍ഡ് റൂമിന് അകത്ത് വെച്ചാണ് വെടി പൊട്ടിയത്. സുരക്ഷാ ജീവനക്കാരന്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണ് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. അതേസമയം ആര്‍ക്കും പരിക്കേറ്റിട്ടില്ല.