സ്കോഡ  ഷോറൂമുകളുടെ എണ്ണം 225 ആയി

മുംബൈ: രാജ്യത്തെ സ്കോഡ ഷോറൂമുകളുടെ എണ്ണം 2022 - ൽ ലക്ഷ്യമിട്ട 225-ലെത്തി. 250 ആയി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ഡയറക്റ്റർ പീറ്റർ സോൾ പറഞ്ഞു. 2020-ൽ120-ഉം 2021-ൽ 175-ഉംആയിരുന്നുഷോറൂമുകളുടെ എണ്ണം. സ്കോഡയുടെ രാജ്യത്തെ വളർച്ചയ്ക്ക് ഗതിവേഗം നൽകിയകുഷാഖിന്റേയും സ്ലാവിയയുടേയും വരവിന് കാരണഭൂതമായഇന്ത്യ 2.0 പ്രോജക്റ്റിന്റെ ഭാഗം തന്നെ യാണ് ഷോറും വികസനവുമെന്ന് പീറ്റർ സോൾ വ്യക്തമാക്കി.

ഉപയോക്താവിന്റെ അടുത്തേക്ക് ചെല്ലുകയും അവരെ തൃപ്തിപ്പെടുത്താനുതകുന്ന സേവനം ലഭ്യമാക്കുകയും ചെയ്യുകഎന്നത് ഇന്ത്യ 2.0 പ്രോജക്റ്റിന്റെ ഭാഗമായിരുന്നു. സ്കോഡകാർ സ്വന്തമാക്കുന്നവർക്ക് മികച്ച വിൽപനാനന്തര സേവനം
ലഭ്യമാക്കുന്നതോടൊപ്പം മെയ്ന്റനൻസ് ചെലവ് പരമാവധികുറക്കുന്നതിലും കമ്പനി ശ്രദ്ധിക്കുന്നു. വാറണ്ടിയുടെകാര്യത്തിലും മറ്റ് കാർ നിർമാതാക്കളെ അപേക്ഷിച്ച് മെച്ചപ്പെട്ട
ഓഫറുകളാണ് സ്കോഡയുടേത്.2022 സ്കോഡയുടെ ഇന്ത്യയിലെ ഏറ്റവും മികച്ചവർഷമായിരുന്നു. നടപ്പ് വർഷം വിൽപന 50,000 കടന്നു.തുടർന്നും കുതിപ്പിലാണ്. 2021 ലെ വാർഷിക വിൽപനയുടെ
ഇരട്ടി ഇപ്പോൾ തന്നെ പിന്നിട്ടു കഴിഞ്ഞു. ആഗോള തലത്തിൽഏറ്റവും മികച്ച മൂന്നാമത്തെ വിപണിയായി ഇന്ത്യ മാറി.രണ്ട് മാസം മുൻപാണ് ഏറ്റവും സുരക്ഷിതമായ കാറിനുള്ളപഞ്ചനക്ഷത്ര പദവി കുഷാഖ് നേടിയെടുത്തത്. ഈ വർഷംമാർച്ചിൽ വിപണിയിലത്തിച്ച സ്ലാവിയ, രാജ്യത്ത് ഇടത്തരംപ്രീമിയം സെഡാൻ വിഭാഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽമുഖ്യ പങ്ക് വഹിച്ചു. 95 ശതമാനവും ഇന്ത്യൻ നിർമിതഘടകങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുള്ള കുഷാഖും സ്ലാവിയയുംഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു വരുന്നു.2024-ൽവിയറ്റ്നാമിലേക്കും കടക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story