കോഴിക്കോട് റെയില്‍വേ ട്രാക്കിലിരുന്ന രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട് റെയില്‍വേ ട്രാക്കിലിരുന്ന രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

January 25, 2023 0 By Editor

കോഴിക്കോട്: കല്ലായിയില്‍ റെയില്‍വേ ട്രാക്കില്‍ ഇരുന്ന രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിയാണ് പരിക്കേറ്റയാള്‍.

കല്ലായി റെയില്‍വേ സ്റ്റേഷനു സമീപം രാവിലെ എട്ടരയോടെയാണ് സംഭവം. കണ്ണൂര്‍ – കോയമ്പത്തൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്.