കോട്ടയത്ത് കുട്ടിയുടെ തലയില്‍ തിളച്ച വെള്ളം ഒഴിച്ചു; അച്ഛന്‍ അറസ്റ്റില്‍
കോട്ടയം: മൂന്നിലവില്‍ കുട്ടിയുടെ തലയില്‍ തിളച്ചവെള്ളം ഒഴിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. അമ്മ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് അറസ്റ്റ്…
കോട്ടയം: മൂന്നിലവില്‍ കുട്ടിയുടെ തലയില്‍ തിളച്ചവെള്ളം ഒഴിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. അമ്മ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് അറസ്റ്റ്…
കോട്ടയം: മൂന്നിലവില്‍ കുട്ടിയുടെ തലയില്‍ തിളച്ചവെള്ളം ഒഴിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. അമ്മ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
കുടുംബവഴക്കിനെ തുടർന്നാണ് അച്ഛൻ രണ്ടു വയസ്സുള്ള മകന്റെ തലയിൽ തിളച്ച വെള്ളം ഒഴിച്ചതെന്നാണ് റിപ്പോർട്ട്. മൂന്നിലവ് കടവുപുഴ സ്വദേശി അനു പ്രസന്നനാണ് പിടിയിലായത്. സാരമായി പൊള്ളലേറ്റ കുട്ടി അമ്മയ്ക്കൊപ്പം ഇടുക്കി നെടുങ്കണ്ടത്തെ വീട്ടിലാണിപ്പോൾ. കുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന് അമ്മ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു.
അനുവിനെ അറസ്റ്റ് ചെയ്യാത്തതിൽ കടുത്ത പ്രതിഷേധവുമായി കുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു. അനുവിന്റെ സഹോദരി പൊലീസിൽതന്നെ ജോലി ചെയ്യുന്നതിനാൽ കേസ് ഒതുക്കി തീർക്കാൻ നടപടികളുണ്ടായി എന്നതടക്കമുള്ള ആക്ഷേപം ഉയർന്നു.