കെ.കെ. രമ എം.എൽ.എയുടെ കൈക്ക് എട്ട് ആഴ്ച പ്ലാസ്റ്ററിടണമെന്ന് ഡോക്ടർമാർ
നിയമസഭയിലെ സംഘർഷത്തിൽ പരിക്കേറ്റ കെ.കെ. രമയുടെ കൈക്ക് എട്ട് ആഴ്ച പ്ലാസ്റ്റർ ഇടണമെന്ന് ഡോക്ടർമാർ. കയ്യുടെ ലിഗ് മെന്റിൽ വിവിധ സ്ഥലങ്ങളിൽ പരിക്കേറ്റുവെന്നാണ് എം.ആർ.ഐ സ്കാൻ റിപ്പോർട്ടെന്ന്…
നിയമസഭയിലെ സംഘർഷത്തിൽ പരിക്കേറ്റ കെ.കെ. രമയുടെ കൈക്ക് എട്ട് ആഴ്ച പ്ലാസ്റ്റർ ഇടണമെന്ന് ഡോക്ടർമാർ. കയ്യുടെ ലിഗ് മെന്റിൽ വിവിധ സ്ഥലങ്ങളിൽ പരിക്കേറ്റുവെന്നാണ് എം.ആർ.ഐ സ്കാൻ റിപ്പോർട്ടെന്ന്…
നിയമസഭയിലെ സംഘർഷത്തിൽ പരിക്കേറ്റ കെ.കെ. രമയുടെ കൈക്ക് എട്ട് ആഴ്ച പ്ലാസ്റ്റർ ഇടണമെന്ന് ഡോക്ടർമാർ. കയ്യുടെ ലിഗ് മെന്റിൽ വിവിധ സ്ഥലങ്ങളിൽ പരിക്കേറ്റുവെന്നാണ് എം.ആർ.ഐ സ്കാൻ റിപ്പോർട്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
പരിക്ക് വ്യാജമാണെന്ന രീതിയിൽ രമക്കെതിരെ വ്യാജ എക്സ് റേ ദൃശ്യങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് സൈബർ ആക്രമണം നടന്നിരുന്നു. ഈ വിഷയത്തിൽ സച്ചിൻ ദേവ് എം.എൽ.എക്കെതിരെ പരാതി നൽകിയിട്ടും സൈബർ പൊലീസ് ഒന്നും ചെയ്തിരുന്നില്ല. പുതിയ സാഹചര്യത്തിൽ സച്ചിൻ അടക്കം സൈബർ പ്രചാരണം നടത്തിയവർക്കെതിരെ അപകീർത്തി കേസ് കൊടുക്കാനാണ് രമയുടെ നീക്കം.
സംഘർഷമുണ്ടായ ബുധനാഴ്ച രമയുടെ കൈക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിൻദേവ് ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. പിന്നാലെ വ്യാജ പ്രചാരണം നടത്തിയതിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ.കെ. രമ സ്പീക്കർക്കും സൈബർ പൊലീസിനും പരാതി നൽകി. സച്ചിൻ ദേവിന്‍റെ പോസ്റ്റാണ് തനിക്കെതിരായ സൈബർ ആക്രമണിത്തിന് തുടക്കമിട്ടതെന്നാണ് രമയുടെ പരാതി. പല സ്ഥലങ്ങളിൽ നിന്നുള്ള ഫോട്ടോകൾ ചേർത്ത് വ്യാജവാർത്ത നിർമ്മിച്ച് അപമാനിക്കാൻ സച്ചിൻ ശ്രമിച്ചെന്നാണ് പരാതി. നിയമസഭാ ക്ലിനിക്കിലെ ഡോക്റാണ് ആദ്യം രമയെ പരിശോധിച്ചത്. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്.