ശബരിമല തീര്‍ഥാടകരുടെ ബസ് കൊക്കയിലേക്കു മറിഞ്ഞു; ബസില്‍ 7 കുട്ടികള്‍ ഉള്‍പ്പെടെ 67 പേര്‍
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞു. തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകരുടെ ബസാണ് അപകടത്തില്‍പെട്ടത്. പത്തനംതിട്ട ഇലവുങ്കലില്‍ ആണ് സംഭവം. ശബരിമല ദര്‍ശനത്തിനു ശേഷം മടങ്ങുമ്പോഴാണ് ഇലവുങ്കല്‍-എരുമേലി…

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞു. തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകരുടെ ബസാണ് അപകടത്തില്‍പെട്ടത്. പത്തനംതിട്ട ഇലവുങ്കലില്‍ ആണ് സംഭവം.
ശബരിമല ദര്‍ശനത്തിനു ശേഷം മടങ്ങുമ്പോഴാണ് ഇലവുങ്കല്‍-എരുമേലി റോഡില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞത്. ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 67 പേരാണ് ബസിലുള്ളത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍നിന്നുള്ള തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ബസിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
അപകടവിവരമറിഞ്ഞ് നാട്ടുകാരും പമ്പ,നിലയ്ക്കല്‍ എന്നിവിടങ്ങളില്‍നിന്നുള്ള പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ബസിലുണ്ടായിരുന്ന യാത്രക്കാരെയെല്ലാം മുക്കാല്‍മണിക്കൂറിനുള്ളില്‍ പുറത്തെടുത്തെന്നാണ് വിവരം. പരിക്കേറ്റവരെയെല്ലാം ആംബുലന്‍സുകളിലും മറ്റുവാഹനങ്ങളിലുമായി ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ മൂന്നുപേരുടെ പരിക്ക് സാരമുള്ളതാണെന്നാണ് വിവരം.