ബാവലിപ്പുഴയിൽ അച്ഛനും പിഞ്ചുമകനും മുങ്ങി മരിച്ചു

കേളകം: ചുങ്കക്കുന്ന് ഇരട്ടത്തോട് ബാവലിപ്പുഴക്കയത്തിൽ അച്ഛനും പിഞ്ചുകുഞ്ഞും മുങ്ങി മരിച്ചു. ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തിൽ ലിജോ ജോസ് (34), ഇളയ മകൻ നെബിൻ ജോസ് (3) എന്നിവരാണ്…

കേളകം: ചുങ്കക്കുന്ന് ഇരട്ടത്തോട് ബാവലിപ്പുഴക്കയത്തിൽ അച്ഛനും പിഞ്ചുകുഞ്ഞും മുങ്ങി മരിച്ചു. ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തിൽ ലിജോ ജോസ് (34), ഇളയ മകൻ നെബിൻ ജോസ് (3) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. ചുങ്കക്കുന്ന് പാലത്തിനടുത്ത് തടയണകെട്ടി വെള്ളം കെട്ടിനിർത്തിയിരുന്നു. ഇവിടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. മകനെ ചുമലിൽ ഇരുത്തി പുഴയിലിറങ്ങിയപ്പോൾ കാൽ തെറ്റി വീണു. ചെളിയിൽ പുതഞ്ഞ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലിജോയും ചെളിയിൽ അകപ്പെടുകയായിരുന്നു.

ബാവലിപ്പുഴയിൽ അച്ഛനും പിഞ്ചുമകനും മുങ്ങി മരിച്ചു

കൂടെയുണ്ടായിരുന്ന മറ്റു രണ്ടുകുട്ടികൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി നടത്തിയ തെരച്ചിലിൽ ഇരുവരെയും കണ്ടെത്തി കരക്കെടുത്തു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story