ജമ്മുകശ്മീരിലെ ആർഎസ്എസ് പ്രവർത്തകർക്ക് വധഭീഷണിയുമായി ഭീകരസംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട്

ജമ്മുകശ്മീരിലെ ആർഎസ്എസ് പ്രവർത്തകർക്ക് വധഭീഷണിയുമായി ഭീകരസംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട്. കഴിഞ്ഞ ജനുവരിയിൽ സർക്കാർ നിരോധിച്ച സംഘടനകളിലൊന്നായ റെസിസ്റ്റൻസ് ഫ്രണ്ട്, പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കർ-ഇ-ത്വായ്ബയുടെ മറ്റൊരു…

ജമ്മുകശ്മീരിലെ ആർഎസ്എസ് പ്രവർത്തകർക്ക് വധഭീഷണിയുമായി ഭീകരസംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട്. കഴിഞ്ഞ ജനുവരിയിൽ സർക്കാർ നിരോധിച്ച സംഘടനകളിലൊന്നായ റെസിസ്റ്റൻസ് ഫ്രണ്ട്, പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കർ-ഇ-ത്വായ്ബയുടെ മറ്റൊരു പതിപ്പാണ്.

വധിക്കാൻ ലക്ഷ്യമിട്ട 30 ആർഎസ്എസ് നേതാക്കളുടെ പേരുവിവരങ്ങളടങ്ങിയ പട്ടിക സംഘടന പുറത്തുവിട്ടിട്ടുണ്ട്. ദക്ഷിണ-ഉത്തര കശ്മീരിലെയും ജമ്മു മേഖലയിലെയും ആർഎസ്എസ് നേതാക്കൾക്കെതിരെയാണ് ഭീഷണി. സംഭവത്തിൽ വിശദമായ പരിശോധന നടത്തി വരിയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അഖണ്ഡഭാരതമെന്ന ആശയത്തെക്കുറിച്ച് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പരാമർശം നടത്തി മൂന്ന് ദിവസം പിന്നിട്ടപ്പോഴാണ് ഭീഷണി ഉയർന്നിരിക്കുന്നത്. ഏപ്രിൽ ഒന്നിനായിരുന്നു അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പാകിസ്താനിലെ ജനങ്ങൾ അസന്തുഷ്ടരാണെന്നും ഇന്ത്യാ വിഭജനം തെറ്റായി പോയെന്ന് അവർ വിശ്വസിക്കുന്നുവെന്നും ആർഎസ്എസ് സർസംഘചാലക് പറഞ്ഞിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story