
സ്വര്‍ണ വില: പവന് 160 രൂപ കുറഞ്ഞു
April 14, 2018കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 22,960 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,870 രൂപയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.
ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. പവന് 23,120 രൂപയും ഗ്രാമിന് 2,890 രൂപയുമായിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണ്ണ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലെയും വില മാറ്റത്തിന് കാരണം.