സമീർ വാങ്കഡെയ്‌ക്കെതിരെ കേസെടുത്ത് സിബിഐ; ഷാരൂഖ് ഖാന്റെ മകനെ കേസിൽ നിന്ന് ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം; 28 ഇടങ്ങളിൽ പരിശോധന

മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ നിന്ന് ഒഴിവാക്കാൻ 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ മുൻ സോണൽ ഡയറക്ടർ് സമീർ വാങ്കഡെയ്‌ക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. 2021 ഒക്ടോബർ രണ്ടിന് മുംബൈ തീരത്ത് കോർഡിലിയ ആഢംബര കപ്പലിൽ നടന്ന റെയ്ഡിലാണ് ആര്യൻ ഖാൻ ഉൾപ്പെടെ പിടിയിലായത്.

സമീർ വാങ്കഡെ, മുൻ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ എസ്പി വിശ്വ വിജയ് സിംഗ്, എൻസിബിയുടെ മുൻ ഇന്റലിജൻസ് ഓഫീസർ ആഷിഷ് രഞ്ജൻ, കോർഡിലിയ റെയ്ഡിന്റെ സാക്ഷികളായ കിരൺ ഗോസാവി, സാൻവില്ലെ ഡിസൂസ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ ഉയർന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ തന്നെയാണ് സിബിഐയോട് ആവശ്യപ്പെട്ടത്.

മുംബൈ കൂടാതെ ഡൽഹി, കാൺപൂർ, റാഞ്ചി എന്നിവിടങ്ങളിലായി 28 ഇടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. കോർഡിലിയ റെയ്ഡുമായി ബന്ധപ്പെട്ട വിവാദങ്ങളും പരാതികളും ഉയർന്നതോടെ കഴിഞ്ഞ വർഷം സമീർ വാങ്കഡെയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയിൽ നിന്ന് നീക്കിയിരുന്നു. കേസ് നടപടികളിൽ പ്രത്യേക അന്വേഷണ സംഘം ക്രമക്കേടുകൾ കണ്ടതിനെ തുടർന്നായിരുന്നു നടപടി.

നിലവിൽ ചെന്നൈയിലെ ഡയറക്ടർ ജനറൽ ഓഫ് ടാക്‌സ്‌പെയേഴ്‌സ് സർവ്വീസിന്റെ ഡയറക്ടർ ജനറലാണ് സമീർ വാങ്കഡെ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story