മലപ്പുറത്ത് പ്രതിഷേധക്കാർക്കുനേരെ ഓടിച്ചുകയറ്റി മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം

തവനൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അകമ്പടി വാഹനം ഓടിച്ച് കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച തവനൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്…

തവനൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അകമ്പടി വാഹനം ഓടിച്ച് കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച തവനൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഷഫീക്ക് കൈമലശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയാണ് വാഹനം ഓടിച്ചു കയറ്റുന്നത്. വാഹനത്തിലിരുന്ന് ലാത്തികൊണ്ട് പ്രതിഷേധക്കാരെ അടിക്കാനും ശ്രമിക്കുന്നുണ്ട്.

പ്രതിഷേധക്കാർ വീണിട്ടും പിന്നെയും എഴുന്നേറ്റ് കരിങ്കൊടി പ്രതിഷേധം തുടരുകയായിരുന്നു. ഇതോടെ പിന്നാലെ വന്ന പൊലീസുകാർ ഇവരെ അറസ്റ്റു ചെയ്തു നീക്കി.

മുഖ്യമന്ത്രിയുടെ താനൂർ സന്ദർശനത്തിന് മുൻപ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലാക്കിയിരുന്നു. താനൂർ കാട്ടിലങ്ങാടി ഗവൺമെന്റ് സ്കൂൾ സ്റ്റേഡിയം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി വരുന്ന സാഹചര്യത്തിൽ പ്രതിഷേധം ഭയന്നാണ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വച്ചത്. ഉച്ചയ്ക്ക് പാണ്ടിമുറ്റത്ത് വച്ചും നേതാക്കളുടെ വീട്ടിൽ കയറിയുമാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story