മാര്‍ക്കറ്റില്‍ ധ്യാൻ ശ്രീനിവാസന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തടഞ്ഞ് വ്യാപാരികള്‍

ഇടുക്കി: ധ്യാൻ ശ്രീനിവാസനെ നായകനാക്കി കട്ടപ്പനയിൽ നടക്കുന്ന സിനിമാ ഷൂട്ടിംഗ് കേരള വ്യാപാരി സമിതിയുടെ നേതാക്കൾ തടഞ്ഞു. നഗര സഭയുടെ മുൻകൂർ അനുമതി വാങ്ങി മാർക്കറ്റിനുള്ളിൽ സജ്ജീകരിച്ചിരുന്ന സംഘട്ടന രംഗമാണ് സംഘടന തടഞ്ഞത്. കച്ചവടത്തെ ബാധിക്കുമെന്നും പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു നടപടി.

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒസ്സാന എന്ന സിനിമയുടെ ചിത്രീകരണമാണ് കട്ടപ്പനയിൽ നടക്കുന്നത്. രണ്ടു ദിവസം മുൻപ് കട്ടപ്പന നഗരസഭയിൽ നിശ്ചിത തുക അടച്ച് പച്ചക്കറി മാർക്കറ്റിനുള്ളിൽ ഷൂട്ടിംഗ് നടത്താൻ അണിയറപ്രവർത്തകർ അനുമതി വാങ്ങിയിരുന്നു. രാവിലെ പ്രധാന അഭിനേതാക്കളും,യൂണിറ്റംഗങ്ങളും ചിത്രീകരണത്തിനായി മാർക്കറ്റിൽ എത്തി. ഈ സമയം വ്യാപാരി സമിതി നേതാക്കളെത്തി ഇവരെ തടഞ്ഞു. 30,000 രൂപ വേണമെന്നാവശ്യപ്പെട്ടായിരുന്നു നടപടി. ഒരു സംഘട്ടന രംഗമാണ് ഇവിടെ ചിത്രീകരിക്കേണ്ടിയിരുന്നത്.

ഷൂട്ടിംഗ് മുടങ്ങിയാൽ വലിയ നഷ്ടമുണ്ടാകുമെന്നതിനാൽ പണം നൽകിയാണ് പ്രശ്നം പരിഹരിച്ചത്. വ്യാപാരി സംഘടന പണം വാങ്ങിയ സാഹചര്യം അന്വേഷിക്കുമെന്ന് നഗരസഭ അധ്യക്ഷ പറഞ്ഞു. എന്നാൽ ചിത്രീകരണവേളയിൽ കച്ചവടത്തെ ബാധിക്കുമെന്നതിനാലാണ് ഷൂട്ടിംഗ് തടഞ്ഞതെന്നാണ് വ്യാപാരി സംഘടന പ്രതിനിധികളുടെ വിശദീകരണം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story