
മലപ്പുറത്ത് വൻ ഭക്ഷ്യവിഷബാധ; പ്രശ്നം വിവാഹ സൽക്കാരത്തിലെ ഭക്ഷണം കഴിച്ചവർക്ക്
May 19, 2023മലപ്പുറം: വിവാഹ സൽക്കാരത്തിലെ ഭക്ഷണം കഴിച്ച് മലപ്പുറം മാറഞ്ചേരിയിൽ എൺപതോളം പേർക്കു ഭക്ഷ്യ വിഷബാധ. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുള്ളവർക്കാണു വിഷബാധയേറ്റത്.
തുറുവാണം ദ്വീപിലെ വധുവിന്റെ വീട്ടിൽനിന്ന് എടപ്പാൾ കാലടിയിലെ വരന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഛർദിയും വയറളിക്കവുമുള്ളവർ പൊന്നാനി താലൂക്ക് ആശുപത്രി, മാറഞ്ചേരി, എടപ്പാൾ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിൽ ചികിൽസയിലാണ്. 17നായിരുന്നു വിവാഹം. ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. കൂടുതൽ പേർ ചികിൽസ തേടി എത്തിക്കൊണ്ടിരിക്കുന്നു ആരുടേയും സ്ഥിതി ഗുരുതരമല്ല