
6 വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് ജയിലില്‍വച്ച് കഴുത്ത് മുറിച്ചു; ആത്മഹത്യാശ്രമം
June 8, 2023ആലപ്പുഴ∙ മാവേലിക്കരയില്‍ ആറുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മഹേഷ് സബ് ജയിലിൽവച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ജയിലില്‍വച്ചു കഴുത്തു മുറിച്ചാണു ആത്മഹത്യാശ്രമം. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അഞ്ച് മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തിട്ടും എന്തിന് കൊല നടത്തിയെന്നത് പ്രതി വെളിപ്പെടുത്തിയിട്ടില്ല. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് വിവരം.