
തല കഴുകാൻ സോപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ; അറിഞ്ഞിരിക്കണം ഈ ദൂഷ്യഫലങ്ങൾ
June 15, 2023തല കഴുകനായി മിക്കവരും സോപ്പ് ഉപയോഗിക്കാറുണ്ട്. സോപ്പ് തലമുടിയിൽ പതപ്പിക്കുന്നത് മലയാളിയുടെ ജീവിതത്തിലെ ഒരു ശീലമാണ്. സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരാണ് സോപ്പ് ഉപയോഗിച്ച് തല കഴുകുന്നത്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. കാരണം ശരീരത്തെ വൃത്തിയാക്കാനും അണുവിമുക്തമാക്കാനും ഉപയോഗിക്കുന്ന ഒന്ന് ആയതിനാൽ സോപ്പിൽ ആൽക്കലൈൻ പി എച്ച് അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ വരണ്ടതാക്കാൻ കാരണമാകും.
സോപ്പ് ഉപയോഗിച്ച് കുളിക്കുമ്പോൾ മുടി പെട്ടെന്ന് കെട്ട് പിണയുന്നതിനും കൊഴിഞ്ഞു പോകുന്നതിനും കാരണമാകും. ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയാൽ മുടി പൊട്ടി പോകുന്നതും കൊഴിഞ്ഞു പോകുന്നതും തടയാൻ സാധിക്കും. ഷാംപൂവിൽ ആൽക്കലൈൻ പി എച്ച് ഇല്ലാത്തതിനാൽ ഇത് മുടിക്ക് വളരെ നല്ലതാണ്.സോപ്പിൽ മൃഗ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ ഇത് തലയിൽ താരൻ ഉണ്ടാകുന്നതിനും കാരണമാകും