അശ്ലീല വീഡിയോ വിവാദം; ആലപ്പുഴയിൽ സിപിഎം നേതാവിന് സസ്‌പെൻഷൻ
ആലപ്പുഴ: അശ്ലീല വീഡിയോ വിവാദത്തിൽ സിപിഎം നേതാവിനെതിരെ നടപടി സ്വീകരിച്ച് നേതൃത്വം. നേതാവിനെ സസ്‌പെൻഡ് ചെയ്തു. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം ഇ.ഡി ജയനെയാണ് സസ്‌പെൻഡ്…
ആലപ്പുഴ: അശ്ലീല വീഡിയോ വിവാദത്തിൽ സിപിഎം നേതാവിനെതിരെ നടപടി സ്വീകരിച്ച് നേതൃത്വം. നേതാവിനെ സസ്‌പെൻഡ് ചെയ്തു. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം ഇ.ഡി ജയനെയാണ് സസ്‌പെൻഡ്…
ആലപ്പുഴ: അശ്ലീല വീഡിയോ വിവാദത്തിൽ സിപിഎം നേതാവിനെതിരെ നടപടി സ്വീകരിച്ച് നേതൃത്വം. നേതാവിനെ സസ്‌പെൻഡ് ചെയ്തു. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം ഇ.ഡി ജയനെയാണ് സസ്‌പെൻഡ് ചെയ്തത്.
വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് പിപി ചിത്തരഞ്ജൻ എംഎൽഎയുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസം നേതൃത്വം നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അശ്ലീല ദൃശ്യവിവാദത്തിലും നടപടിയുണ്ടായിരിക്കുന്നത്. ആറ് മാസത്തേക്കാണ് ജയനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ മറ്റൊരു നേതാവ് എ.പി സോണയെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.
വിഷയത്തിൽ ജയൻ സോണയെ പിന്തുണയ്ക്കുകയും ഇരകളായ സ്ത്രീകളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ സാമ്പത്തിക തിരിമറിയെന്ന പരാതിയിൽ സിപിഎം കായംകുളം ഏരിയ സെക്രട്ടറി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റിയംഗം എൻ ശിവദാസ് എന്നിവർക്കെതിരെ അന്വേഷണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിഭാഗീയതയ്ക്ക് പുറമേ ലഹരി വിവാദത്തിലും നടപടി സ്വീകരിച്ചിട്ടുണ്ട്. ലഹരിക്കടത്ത് കേസിലെ പ്രതിയായ ഷാനവാസിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ആലപ്പുഴ ഏരിയാ കമ്മിറ്റികളും പിരിച്ചുവിട്ടിരുന്നു.