കുരങ്ങന്റെ തലയ്ക്ക് വിലയിട്ടത് പതിനായിരങ്ങൾ; ആക്രമണകാരിയായ കുരങ്ങിനെ കൂട്ടിലാക്കി സംഘം

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ രാജ്ഗഡ് പട്ടണത്തിലെ ജനങ്ങളെ മുൾമുനയിൽ നിർത്തിയ ആക്രമണകാരിയായ കുരങ്ങിനെ പിടികൂടി. 20 പേരെ ആക്രമിച്ച കൊടുംക്രിമിനലായി കണക്കാക്കിയ കുരങ്ങനെയാണ് പിടികൂടിയത്. കുരങ്ങന്റെ തലയ്ക്ക് ഏകദേശം…

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ രാജ്ഗഡ് പട്ടണത്തിലെ ജനങ്ങളെ മുൾമുനയിൽ നിർത്തിയ ആക്രമണകാരിയായ കുരങ്ങിനെ പിടികൂടി. 20 പേരെ ആക്രമിച്ച കൊടുംക്രിമിനലായി കണക്കാക്കിയ കുരങ്ങനെയാണ് പിടികൂടിയത്. കുരങ്ങന്റെ തലയ്ക്ക് ഏകദേശം 21,000 വിലയിട്ടിരുന്നു.

ഉജ്ജയിനിൽ നിന്നെത്തിയ സംഘമാണ് നാട്ടുകാർക്ക് ഏറെ തലവേദനയുണ്ടാക്കിയ കുരങ്ങനെ പിടികൂടിയത്. ഡ്രോൺ അടക്കം ഉപയോഗിച്ചാണ് കുരങ്ങനെ കണ്ടെത്തിയത്. എട്ട് കുട്ടികളടക്കം 20 ഓളം പേരാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കുരങ്ങന്റെ ആക്രമണത്തിന് ഇരയായത്. പലർക്കും ആഴത്തിലുള്ള മുറിവും ഏറ്റിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറകളിൽ കുരങ്ങൻ പലരെയും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

കുരങ്ങനെ പിടികൂടാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന്, പ്രാദേശിക അധികാരികൾ 21,000 രൂപ ക്യാഷ് പ്രൈസ് പ്രഖ്യാപിക്കുകയും പ്രത്യേക റെസ്‌ക്യൂ ടീമിനെ വിളിക്കുകയും ചെയ്യുകയായിരുന്നു. നാല് മണിക്കൂർ നേരത്തെ ഓപ്പറേഷന് ശേ
ഷമാണ് കുരങ്ങൻ കൂട്ടിലായത്. കുരങ്ങനെ ഉൾക്കാട്ടിൽ തുറന്നുവിടുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story