
ബലി പെരുന്നാള്‍: സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി
June 27, 2023ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പെരുന്നാളിന് നാളെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പെരുന്നാള്‍ മറ്റന്നാള്‍ ആണെന്നു തീരുമാനം വന്ന സാഹചര്യത്തിലാണ് മറ്റന്നാള്‍ കൂടി അവധി പ്രഖ്യാപിച്ചത്.
28ലെ അവധി 29 ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പില്‍നിന്നു മുഖ്യമന്ത്രിക്കു ശുപാര്‍ശ പോയത്. എന്നാല്‍ ഇത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നാണ് മന്ത്രിസഭായോഗം വിലയിരുത്തിയത്. മറ്റന്നാള്‍ കൂടി അവധി പ്രഖ്യാപിക്കണമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതും കണക്കിലെടുത്തു.